0%

Chapter Title : ചോക്ലേറ്റ് കമ്പനി [Amal Srk]

Author : amal Read All Parts 1.6K
ഞങ്ങള് കുറച്ചു വൈറ്റ് ചോക്ലേറ്റ്സ് ഓർഡർ ചെയ്തിരുന്നു.. ആ.. ചോക്ലേറ്റ്സ് റെഡിയാണ്. ഇന്ന് വൈകുന്നേരം ഡെലിവറി ചെയ്യാം.
അയ്യോ മേടം ഇപ്പൊ അർജന്റ് ആയിട്ട് ഒര് ഓർഡർ വന്നിട്ടുണ്ട്. മേഡത്തിന് അത് ഇപ്പൊ കൊണ്ടുവരാൻ പറ്റുവോ..? ആഹ് ഓക്കേ.. അല്പം ചിന്തിച്ചതിന് ശേഷം അവൾ മറുപടി നൽകി. ആഹ് മേടം അതികം ലേറ്റ് ആകരുത് ഓർഡർ ക്യാൻസൽ ആയിപ്പോകും. ഓക്കേ ഞാൻ സമയത്ത് എത്തികോളാം.. ഹിമ ഫോൺ കട്ട്‌ ചെയ്തു. എന്താ ഹിമ ചേച്ചി..? ആരാ വിളിച്ചേ..? അനൂപ് ചോദിച്ചു. ഐ ആം റിയലി സോറി അത്യാവശ്യമായി ഒരു ചോക്ലേറ്റ് ഡെലിവറി ചെയ്യാൻ പോണം. നിങ്ങളോടൊപ്പം കുറച്ചു സമയം സ്പെന്റ്‌ ചെയ്യണമെന്നുണ്ടായിരുന്നു പക്ഷെ ഇപ്പൊ അത് നടക്കില്ല. നമ്മുക്ക് പിന്നെയൊരു ദിവസം കൂടാം.. ഓക്കേ.. ഹിമ പറഞ്ഞു. ശെരി ഹിമ ചേച്ചി. അവർ നിരാശയോടെ പറഞ്ഞു. പോകാൻ നേരം ഹിമ അനൂപിന്റെ നമ്പർ വാങ്ങിച്ചു. ഞാൻ വിളിക്കാം കേട്ടോ.. ഹിമ പറഞ്ഞു. ശെരി ചേച്ചി... അനുപ് അവളെ യാത്രയാക്കി. താഴെ ചെന്ന് നോക്കിയപ്പോൾ തന്റെ കാറിന്റെ ഫ്രണ്ട് ടയർ പഞ്ചറായിരിക്കുന്നു. ഹിമ തലക്ക് കൈ വച്ചു നിന്നു പോയി. എനി ടയർ മാറ്റി ഓഡർ ഡെലിവറി ചെയ്യുമ്പോഴേക്കും സമയം ഒരുപാട് വൈകും. ടാക്സി വിളിക്കാന്ന് വിചാരിച്ചാൽ തൊട്ടടുത്ത ബസ് സ്റ്റാന്റിൽ പോകണം. അതിന് ഇവിടെനിന്നും 5 മിനിറ്റ് നടക്കണം. ഇനിയെന്തു ചെയ്യുമെന്ന് ഒരു പിടിയുമില്ലാതെ അവൾ അന്താളിച്ചു നിന്നു. അപ്പഴാണ് അനൂപിന്റെ നമ്പർ വാങ്ങിയ കാര്യം ഹിമ ഓർത്തത്. ഉടനെ അനൂപിനെ വിളിച്ചു. ഹലോ അനൂപേ.. ഇത്

💬 Comments

View all comments