Chapter Title : ചൊവ്വാദോഷത്തിന്റെ ഗുണങ്ങൾ 2 [Chaiwala Chicha]
പോയ സമയത്തു അടുക്കളയിൽ എന്തോ പാചകം ചെയ്യുന്ന കുഞ്ഞമ്മയുടെ അടുത്തേക്ക് പോയി, വർക്ക് ഏരിയ ടെ മുകളിൽ കയറി ഇരുന്ന് കുഞ്ഞുമ്മ കറിക്കരിഞ്ഞുവെച്ച ക്യാരറ്റ് കടിച്ചോണ്ടു ഞാൻ ചോദിച്ചു.
"എന്താണ് കുഞ്ഞുമ്മ ഇന്നത്തെ സ്പെഷ്യൽ?'
"സ്പെഷ്യലായിട്ടൊന്നുമില്ലല്ലോ എന്റെ റസിയ കുട്ടി"
അത് പറയുമ്പോൾ കുഞ്ഞുമ്മ കീഴ്ച്ചുണ്ടിന്റെ ഭാഗത്തു വിരലുകൊണ്ട് എന്തോ മറച്ചുപിടിക്കാൻ ശ്രമിക്കുന്നപോലെ തോന്നി.
"ഇങ്ങോട്ടു നോക്കിയേ എന്റെ പൊന്നു കുഞ്ഞമ്മേ, ഞാനാ മുഖമൊന്നുനോക്കട്ടെ"
"എന്താടി ഇന്നിപ്പോ പ്രതേകിച്ചു നോക്കാൻ, എപ്പോഴും കാണുന്നതുതന്നെയല്ലേ"
"അല്ലാലോ കുഞ്ഞമ്മേ, ഇന്നെന്തോ സ്പെഷ്യലായിട്ടുണ്ടല്ലോ എന്റെ കുഞ്ഞുമ്മടെ മുഖത്ത്, ഇങ്ങോട്ടു ഒന്ന് നോക്കപ്പ" ഇത്രയും പറഞ്ഞു ഞാൻ കുഞ്ഞമ്മയെ എന്റെ നേരെ പിടിച്ചു നിർത്തി"
"ഇതെന്തുപറ്റിയപ്പാ ചുണ്ടിൽ? " ഒരു കള്ളച്ചിരിയോടെ ഞാൻ ചോദിച്ചു, "ഉറക്കത്തു അറിയാതെ സ്വയം കടിച്ചതാണോ കുഞ്ഞുമ്മ"?
ഞാൻ ഇങ്ങനെയൊക്കെ ചോദിച്ചപ്പോ കുഞ്ഞമ്മയുടെ മുഖത്തു ഒരു നാണം പൊട്ടിവിടർന്നു
എന്നെ അവിടുന്ന് ഒഴിവാക്കാൻ വേണ്ടി "എന്റെ കുട്ടിക്ക് രാവിലെ പഠിക്കാനൊന്നുമില്ലേ?'
"അയിന് കോളേജിൽ ക്ലാസ് സ്റ്റാർട്ട് ആയപ്പ പഠിപ്പ് തുടങ്ങാൻ?" (ഇതിനിടയിൽ ഞാൻ നല്ല മാർക്കോടെ പത്താം ക്ലാസ് പാസ്സായിരുന്നു, വീട്ടിൽ നിന്ന്കുറച്ചകലെ ഉള്ള ഒരു വനിതാ കോളേജിലാണ് പ്രീ ഡിഗ്രി ക്ക് അഡ്മിഷൻ കിട്ടിയത്.)
"നിങ്ങ പറയപ്പ, എന്താണ് പറ്റിയതെന്ന്?
"ഇതെന്തൊരു കുഞ്ഞാണപ്പാ, അതെ അറിയാതെ കടിച്ചത് തന്നെ”
"അല്ല കുഞ്ഞുമ്മ, നമ്മൾ സ്വയം കടിച്ചാൽ ആ ഭാഗത്തെങ്ങിനെയാ നമ്മുടെ പല്ലുകൊള്ളുക" ഞാൻ എത്ര നോക്കിയിട്ടും അവിടെ കടിക്കാൻ പറ്റുന്നില്ലല്ലോ" "ഇതാരോ കടിച്ചുവലിച്ചപോലെ ഉണ്ടല്ലോ എന്റെ കുഞ്ഞി കുഞ്ഞമ്മേ" ഞാൻ കുഞ്ഞമ്മേടെ രണ്ടുകവിളിലും പിച്ചികൊണ്ടുപറഞ്ഞു"
"അപ്പൊ നിനക്കതറിയാം,
💬 Comments
View all comments