0%

Chapter Title : ചൊവ്വാദോഷത്തിന്റെ ഗുണങ്ങൾ 2 [Chaiwala Chicha]

Author : Kambikathakal Read All Parts 1.4K

പക്ഷെ എന്റെ വായിൽ നിന്ന് കേൾക്കാനല്ലേ നീ ഇത്രയും അഭിനയിച്ചത്"

"ഒരു കണ്ട്രോൾ ഒക്കെ വേണ്ടേ ഇതൊക്കെ ചെയ്യുമ്പോൾ, മുറിഞ്ഞുപോയിരുന്നെങ്കിലോ"

"നല്ല കണ്ട്രോൾ ഉള്ള ആളുതന്നെ"

"അതെന്താ കുഞ്ഞമ്മേ അങ്ങനെ പറഞ്ഞെ"

"അതൊന്നും ഇപ്പൊ നിനക്ക് മനസ്സിലാകൂല കുഞ്ഞി, കല്യാണമൊക്കെ കഴിയട്ടെ അപ്പൊ കാണാം, ഒരു ദിവസം നീയും ഇതുപോലെ ചുണ്ടിൽ പല്ലിന്റെ അടയാളവുമായി എന്റെ മുന്നിൽ വരും"

"പിന്നെ, എന്നെ ആരെങ്കിലും ഇതുപോലെ കടിക്കാൻ വന്നാൽ ഞാൻ നല്ല അടികൊടുക്കും"

"മോളെ അതൊന്നും ആ സമയത്ത് അറിഞ്ഞുകൊണ്ട് ചെയ്യുന്നതല്ല, അതൊക്കെ ചെയ്‌തുപോകുന്നതാണ്"

ഈ ഒരു സംഭവത്തിനുശേഷം ഞാനും കുഞ്ഞുമ്മയും 2 കൂട്ടുകാരികളെപോലെ ആയി മാറി.

വർഷങ്ങൾ കടന്നുപോയി, ഇതിനിടയിൽ ഞാനൊരു ചേച്ചിയായി, കല്യാണം കഴിഞ്ഞു 2 വർഷത്തിനുശേഷമാണ് കുഞ്ഞുമ്മ എന്റെ അനുജത്തിക്ക് ജന്മം നൽകിയത്. കാണാൻ എന്നെപോലെ ആയിരുന്നു അവളും. അവളുടെ പേര് ഞാനാണ് സെലക്ട് ചെയ്തത്. (യാസ്മീൻ)

ഇന്നവൾക്ക് മൂന്നുവയസ്സ് തികയുന്ന ദിവസമാണ്, അതുപോലെ ഞാൻ നല്ല മാർക്കോടെ ഡിഗ്രി പാസായദിവസവും.

ഒരു ടീച്ചർ ആകണമെന്ന് ചെറുപ്പത്തിലേ ഞാൻ ആഗ്രഹിച്ചിരുന്നു, ഞാൻ എന്റെ ആഗ്രഹം കുഞ്ഞുമ്മ വഴി ഉപ്പയുടെ മുന്നിൽ അവതരിപ്പിച്ചു, പക്ഷെ എന്റെ ആഗ്രഹങ്ങളുടെ തിരിയൊടിച്ചു കളഞ്ഞു ഉപ്പ.

"പഠിച്ചതൊക്കെ മതി റസിയ, നല്ലൊരു ചെക്കനെ കണ്ടുപിടിച്ചിട്ട് നിന്റെ കല്യാണം നടത്താനാണ് എന്റെ തീരുമാനം" ഉപ്പയുടെ വാക്കുകൾ വാതിലിന് പുറകിൽ മറഞ്ഞിരുന്നു ഞാൻ കേട്ടു.

മറുത്തൊന്നും പറയാനുള്ള ശക്തി അന്നുണ്ടായിരുന്നില്ല.

അങ്ങനെ ഇരുപത്തിയൊന്നാം വയസ്സിൽ കല്യാണം കഴിഞ്ഞു

അവിടെയും കാര്യങ്ങൾ എന്റെ പ്രതീക്ഷികൾക്കു വിപരീതമായിരുന്നു. കല്യാണം കഴിഞ് മാസം ഒന്നായെങ്കിലും ഞാൻ ആഗ്രഹിച്ചൊരു

💬 Comments

View all comments