0%

Chapter Title : ചുമർച്ചിത്രങ്ങൾ [ഋഷി]

Author : ഋഷി Read All Parts 2.2K

കണ്ണേട്ടൻ മുന്നിൽ ഇരിക്കണപോലെയാ.... എനിക്കറിയാം... കണ്ണേട്ടന് സന്തോഷമാവും... എനിക്കറിയാം.... എന്റെ കൈകളിൽ ഇച്ചേയിയുടെ വിരലുകളമർന്നു....

നീ പോയാ വല്ലപ്പോഴും എന്നെ കാണാൻ വരണം... ഇത് ചേട്ടത്തിയമ്മയാ പറയണത്...കേട്ടോടാ... കാട്ടാളൻ! ആ മുഖത്ത് ഒരു ചിരി വിടർന്നു.

ഇച്ചേയി... ഇനി എനിക്ക് ഇച്ചേയി ഉണ്ട്.. എന്റെ എല്ലാം...

മോനേ... നിനക്ക് ജീവിതത്തിൽ സുഖം കിട്ടിയത് വളരെ കുറച്ചാണെന്നു മനസ്സിലായി. സാരമില്ല.. ആരെങ്കിലുമൊക്കെ വരും...വഴിയിൽ കണ്ടുമുട്ടും.. കീപ്പ് ആൻ ഓപ്പൺ മൈന്റ്... ജീവിതം പെട്ടെന്നങ്ങു തീർന്നുപോവുമെടാ... ഇച്ചേയി എന്റെ തോളത്തു ചാരി സ്വസ്ഥമായിട്ടിരുന്നു.

ഫ്ളൈറ്റിൽ ഇരുന്നപ്പോൾ ആ മധുരമുള്ള ഓർമ്മകൾ കൂട്ടിനുണ്ടായിരുന്നു...

തിരികെ വന്ന് മൂന്നാഴ്ച നിന്നു തിരിയാൻ സമയം കിട്ടിയില്ല. എന്നും വളരെ വൈകി തളർന്ന് വന്ന് ബോധം കെട്ടുറങ്ങും. പോരാത്തതിന് ഒരു സെയിൽസ് മാനേജർ രാജി വെച്ചു. മറ്റവൻ പെണ്ണുമ്പിള്ള പ്രസവിച്ചതുകൊണ്ട് നാട്ടിലേക്ക് പോയി. എല്ലാ ഭാരവും തലയിൽ... മാസാവസാനം ആയപ്പോഴാണ് ഒന്നു നടു നിവർത്തിയത്.

ഒരു വ്യാഴാഴ്ച പഴയ കൂട്ടുകാരൻ മൈക്കിൾ വന്നു. ഗോവാക്കാരനാണ്. കയ്യിൽ ഒരു ബ്ലാക്ക് ലേബലും! ഞങ്ങൾ മെല്ലെ ഒന്നു മിനുങ്ങി... പുള്ളി എന്റെ കമ്പനിയിൽ ആയിരുന്നു. പിന്നെ മാറിയതാണ്.

ബാലൂ... നിന്നോട് ഒരു കാര്യം പറയാനുണ്ടായിരുന്നു... ഒരു റിക്വസ്റ്റാണ് .. പുള്ളി മടിച്ചു മടിച്ചു പറഞ്ഞു.

നീ പറ! ഞാൻ ചിരിച്ചു.

എന്റെയൊരു അകന്ന ബന്ധുവുണ്ട്. കസിനാണ്. മരിയ. അവളുടെ മോൻ ഏഴാം ക്ലാസ്സിലാണ്. ചെറുക്കൻ ഒരു രീതിയിലും കണക്കും സയൻസും പാസ്സാവാൻ പോണില്ല. കൊറേ ട്യൂഷനൊക്കെ വിട്ടു നോക്കി. ഒരു കാര്യവുമില്ല. കെവിനെ നീ ഹെല്പ് ചെയ്ത കാര്യം

💬 Comments

View all comments