0%

Chapter Title : ചുമർച്ചിത്രങ്ങൾ [ഋഷി]

Author : ഋഷി Read All Parts 2.2K

അവൾ കേട്ടിട്ടുണ്ട്. നിനക്ക് അവളുടെ മോനെ ഈ വർഷം ഒന്നു കര കയറ്റാമോ? അടുത്ത കൊല്ലം തൊട്ട് അവനെ നാട്ടിലേക്ക് വിടാനാണ് പ്ലാൻ.

മൈക്കിൾ പ്ലീസ്.. ഞാൻ കൈ കൂപ്പി. എന്നെ വിട്! ഇപ്പോത്തന്നെ നിന്നു തിരിയാൻ സമയമില്ല.

ശരി! ഞാൻ അവളോടു പറയാം. നിനക്ക് താൽപ്പര്യം കാണില്ല എന്നു ഞാൻ പറഞ്ഞതാ. നിന്റെ നമ്പർ കൊടുത്തോട്ടെ? അവള് വിളിക്കുമ്പം നീ തന്നെ അങ്ങ് പറ. അല്ലെങ്കിൽ ഞാൻ ഒഴപ്പി എന്നവള് വിചാരിക്കും.

ശരി.. നീ കൊണ്ടുവരുന്ന ഓരോ കുരിശുകൾ! ഞങ്ങൾ രണ്ടുപേരും ചിരിച്ചു.

രണ്ടു ദിവസം കഴിഞ്ഞപ്പോൾ മൊബൈലിൽ ഒരു പെണ്ണിന്റെ വിളി. ഏതോ സ്കൂൾ കുട്ടിയാണെന്നാണ് കരുതിയത്. നനുത്ത സ്വരം..

ഹലോ... മിസ്റ്റർ ബാലുവാണോ?

അതേ.. ആരാണ്?

ഞാൻ മരിയ. ക്ഷമിക്കണം, ഇപ്പോൾ സംസാരിക്കാമോ?

ചുരുക്കത്തിലാണെങ്കിൽ... ഞാൻ വാച്ചിലേക്കു നോക്കിപ്പറഞ്ഞു.

അത്... അന്നു മൈക്കിൾ പറഞ്ഞ കാര്യം...

ഓ.. മരിയ. വെരി സോറി. ഭയങ്കര തിരക്കാണ്. ഞാൻ ഈ പണിയേറ്റെടുത്താൽ... എനിക്ക് നീതിപുലർത്താനാവില്ല.. അതാണ്..

എനിക്ക് ഒന്നു കാണാമോ?

സംഗതി ഭംഗിയായി കൈകാര്യം ചെയ്തു എന്നു കരുതിയതാണ്. ഒന്നാലോചിച്ചു... ശരി...വൈകുന്നേരം.... ആറരയ്ക്ക്.

ഞാൻ ഫ്ലാറ്റിൽ വരാം. മൈക്കിൾ അഡ്രസ് തന്നിട്ടുണ്ട്.

ശരി. ബിസിയായിപ്പോയാൽ ഈ നമ്പറിൽ വിളിച്ചോളാം... ഞാൻ കോളു കട്ടുചെയ്തു. ജിഎമ്മുമായുള്ള സെയിൽസ് മീറ്റിങ്ങും, ഞങ്ങളുടെ ഒരു മെയിൻ സപ്ലയറിന്റെ വിസിറ്റും, പിന്നവന്റമ്മേ കെട്ടിക്കാനുള്ള സിക്സ് സിഗ്മ പ്രോജക്റ്റും... മരിയ മനസ്സിൽ നിന്നും പോയിരുന്നു.

വൈകിട്ടത്തെ ഒരു മീറ്റിങ് ക്യാൻസലു ചെയ്തതുകൊണ്ടാണ് ആറുമണിയോടെ തളർന്നു ഫ്ലാറ്റിലെത്താൻ കഴിഞ്ഞത്. ഒരു കുളി പാസ്സാക്കി, ബിയറിന്റെ

💬 Comments

View all comments