0%

Chapter Title : ചുമർച്ചിത്രങ്ങൾ [ഋഷി]

Author : ഋഷി Read All Parts 2.2K

തോലുമായി.. എന്റെ സുന്ദരനായ ചേട്ടൻ! ഏറിയാൽ ഒരാഴ്ച! പാവം സംസാരിക്കാൻ കഷ്ട്ടപ്പെടുന്നു! ഒന്നുമാലോചിക്കാതെ ഞാൻ നേരെ ബോസിനെ വിളിച്ചു കാര്യം പറഞ്ഞു. പുള്ളി അവധി നീട്ടാൻ അനുവദിച്ചു.

ആദ്യമായാണ് ഏടത്തിയമ്മയെ കാണുന്നത്. ചേട്ടൻ വീണുപോയതിൽ ആശ്ചര്യമൊന്നുമില്ല. ക്ഷീണിച്ചെങ്കിലും സങ്കടപ്പെട്ടിരുന്നെങ്കിലും അതൊന്നും ആ സൗന്ദര്യം മറച്ചില്ല. രണ്ടു സുന്ദരിപ്പെൺകുട്ടികൾ. മൂത്തത് കരുണ. ചാർട്ടേർഡ് അക്കൗണ്ടന്റാവാൻ കൊമേഴ്സിനു പഠിക്കുന്നു. ഇളയവൾ ഷെർലി. എന്റെ മോളുടെ പ്രായം.

കൊച്ചച്ഛാ... രണ്ടുമെന്നെ കെട്ടിപ്പിടിച്ചു. അവരാദ്യമായി കാണുന്ന ബന്ധു! എന്റെ കണ്ണുകളും നിറഞ്ഞുപോയി! നോക്കിയപ്പോൾ ഏടത്തിയമ്മ ചേട്ടനെ കെട്ടിപ്പിടിച്ചു കരയുന്നു. ചേട്ടൻ മാത്രം മന്ദഹസിക്കാൻ ശ്രമിക്കുന്നു!

ഞാൻ പോയി അമ്മയെ കൂട്ടിക്കൊണ്ടുവന്നു. അമ്മ ധാരാളം സമയം ചേട്ടന്റെയൊപ്പം ചിലവഴിച്ചു.

കാശിന്റെ ഞെരുക്കങ്ങളെല്ലാം ഞാൻ പരിഹരിച്ചു. മരിക്കുമ്പോൾ അമ്മയൊഴിച്ച് ഞങ്ങളെല്ലാമുണ്ടായിരുന്നു. ചേട്ടന്റെ ആഗ്രഹമനുസരിച്ച് കരുണ ബലിയിട്ടു.

അതിനു ശേഷം ആ കുടുംബം എന്റേതുകൂടിയായി. പോവാൻ പറ്റിയില്ലെങ്കിലും ആവശ്യങ്ങൾക്ക് അമ്മവഴിയും നേരിട്ടുമറിഞ്ഞും സഹായിച്ചിരുന്നു.

നാലുദിവസം കൊണ്ട് വീട്ടിൽ മടുപ്പായപ്പോൾ ഏടത്തിയമ്മയെ അറിയിക്കാതെ ഒരു സന്ദർശനം നടത്തി. രണ്ടുമണിക്കൂർ ഡ്രൈവേയുള്ളൂ. ഭാര്യയ്ക്ക് ഞാനെന്തുചെയ്താലും ഒരു താല്പര്യവുമില്ല. അതിരാവിലെ തന്നെ വിട്ടു. പറ്റുമെങ്കിൽ ഉച്ചകഴിഞ്ഞ് തിരിച്ചെത്താമെന്നു കണക്കുകൂട്ടി.

ഓർമ്മവെച്ച് ചാമ്പയ്ക്കായും സപ്പോട്ടയും മാങ്ങയുമെല്ലാം വളരുന്ന കൊച്ചുവീടിനു മുന്നിൽ വണ്ടി നിർത്തിയിറങ്ങി. അവരുടെ ഒരേ ഒരു സമ്പാദ്യം. ഏടത്തിയമ്മ ഞായറാഴ്ച ആയതുകൊണ്ട് സ്കൂളിൽ പോയിക്കാണില്ല എന്നറിയാമായിരുന്നു.

വാതിൽ തുറന്ന വെളുത്ത വസ്ത്രങ്ങൾ ധരിച്ച സ്ത്രീയും വരാന്തയിൽ നിന്ന ഞാനും അന്തംവിട്ട് അന്യോന്യം നോക്കി. അന്നത്തെ പരവശയായ സ്ത്രീ ഇത്തിരിക്കൂടി കൊഴുത്ത് കൂടുതൽ സുന്ദരിയായിരിക്കുന്നു. ദുഖത്തിന്റെ നേരിയ പുതപ്പ് ആ സൗന്ദര്യത്തിന് വശ്യമായ

💬 Comments

View all comments