Chapter Title : ചുരുളി [Innocent Human]
ആ എന്തോ ആവട്ട് ആ ചിരിച്ചവനെ തപ്പാം"
"ടാ ടാ ഞാനാ ചിരിച്ചത്"
ദേ ആ ജീവി സംസാരിക്കണ്... ഉയിരും കൈയ്യിൽ പിടിച്ച് ഓടാൻ തുടങ്ങിയ എന്റെ മുന്നിൽ ആ ജീവി വന്നു നിന്നതും എനിക്ക് അനങ്ങാൻ പറ്റാതെയായി...
"ടെയ് ഓടാതെ നിന്നാൽ നിന്റെ ലോക്ക് ഞാൻ വിടാം... മര്യാദക്ക് നിൽക്കോ??"
വാ തുറക്കാനുള്ള ഗ്യാപ്പ് കിട്ടിയതും
"ഉയിര് മതി എന്ത് വേണോ ചെയ്യാം"
എന്ന് മോങ്ങികൊണ്ട് പറഞ്ഞു
"ഗുഡ് ബോയ്"
അവൻ ലോക്ക് റിലീസാക്കി
"ടെയ് ആരെടേ നീ? "
"അതൊക്കെ പറയാം പക്ഷേ നിന്നെ കൊണ്ട് എനിക്ക് കുറച്ച് ആവശ്യങ്ങളുണ്ട് കൂടെ നിന്നാൽ നീ ചോദിക്കുന്നതൊക്കെ ഞാൻ ചെയ്ത് തരും അല്ലേൽ ഈ കാട്ടിൽ കിടന്ന് പടമാവും"
അവൻ പറഞ്ഞതിൽ എന്തും ചെയ്ത് തരുമെന്ന് പറഞ്ഞതു മാത്രമേ ഞാൻ കേട്ടുള്ളൂ
"ഓക്കെ അണ്ണാ"
ഒറ്റ ശ്വാസത്തിൽ പറഞ്ഞു
"അല്ല അണ്ണാ നിങ്ങളാര്?? ഇതെന്ത് കോലം? "
"ടെയ് ഇവിടുള്ള കിറുക്കന്മാര് എന്നെ ചാത്തനെന്നും മാലാഖയെന്നും ജിന്നെന്നുമോനൊക്കെയാണ് വിളിക്കണത്. പക്ഷേ ഞാനൊരു പാവം ഏലിയനാണ്... കഷ്ടകാലത്തിന് എന്റെ വണ്ടി ഇവിടെ വച്ച് പണി തന്ന്..അങ്ങനെ ഞാനിവിടെ പെട്ട്"
"അവസ്ഥ തന്ന..അല്ല അണ്ണാ ഞാൻ നിങ്ങളെ എങ്ങിനെ സഹായിക്കാനാണ്"
"ടെയ് എന്റെ വണ്ടി താഴെ വീണപ്പോൾ അതിന്റെ കുറച്ച് സാധനങ്ങൾ മിസ്സായി അതൊക്കെ ഇവിടെ പല വീട്ടിലായിട്ടുണ്ട്...എനിക്കത് എടുക്കാൻ പറ്റൂല്ല...നീ അത് എടുത്ത് തരണം...ഇവിടുള്ള കുറേ എണ്ണത്തിനോട് പറഞ്ഞതാ നാറികൾ തേച്ച്...നിനക്ക് പറ്റോ? "
"അത് പിന്നെ ഞാനിവിടെ പുതിയതല്ലേ"
"അത് പിന്നെ ഞാനിവിടെ പുതിയതല്ലേ നാട്ടാര്
💬 Comments
View all comments