Chapter Title : ചുരുളി [ലോഹിതൻ]
വീട്ടിലേയ്ക്ക് പോകുന്നത് കണ്ടുവെന്ന് തിരുവിലെ കടക്കാരൻ പറഞ്ഞു... ആരാണെന്ന് അറിയാൻ വന്നതാണ്...
നളിനി ഒന്നുകൂടി ചിരിച്ചു... പെട്ടന്ന് രണ്ടുകവിൾ ചായ ഇറക്കിയിട്ട് ഞാൻ പോകുന്നു എന്ന് മരിയയോടും ലീനയോടും യാത്ര പറഞ്ഞുകൊണ്ട് നളിനി മുറ്റത്തേക്ക് ഇറങ്ങി...
സ്‌കൂട്ടറിൽ കയറി സ്റ്റാർട്ട് ചെയ്യുമ്പോൾ അയാളെ ഒന്ന് പാളിനോക്കി നളിനി... അതേ നോട്ടം... ഇപ്പോൾ മാറിലാണ് കണ്ണുകൾ മേയുന്നത്... നാണമില്ലാത്ത മനുഷ്യൻ...
വീട്ടിലെത്തിയിട്ടും ജോർജിന്റെ നോട്ടമായിരുന്നു മനസ്സിൽ... അയാൾക്ക് സമാന്യം ആരാഗ്യവും സൗന്ദര്യവുമുള്ള ഭാര്യ ഉണ്ടായിട്ടും സ്ത്രീകളെ കണ്ടിട്ടില്ലാത്തപോ ലെ അല്ലേ നോക്കുന്നത്....
അന്ന് രാത്രി കിടക്കുമ്പോളും ലീനയുടെ അപ്പായെ പറ്റിയാണ് അവൾ ചിന്തിച്ചത്...
നളിനി ഉറങ്ങാതെ കിടക്കുന്നത് കണ്ട് രവി ചോദിച്ചു... നീ എന്താണ് ആലോചിക്കുന്നത് ഉറങ്ങുന്നില്ലേ...?
ഹേയ്... ഒന്നുമില്ല...
"ഇതാ ഇവിടെ വരെ" നിങ്ങൾ കണ്ടിട്ടുണ്ടോ..?
എന്തോവാ...?
ഇതാ ഇവിടെ വരെ എന്ന സിനിമാ കണ്ടിട്ടുണ്ടോ എന്ന്...
ആ... പണ്ട് ചെറുപ്പത്തിൽ എന്നോ കണ്ടതായി ഓർക്കുന്നു...
ഇപ്പോൾ നീ എന്തിനാ ആസിനിമയെ പറ്റി ഓർക്കുന്നത്... ഓ.. വെറുതെ ഇന്ന് സ്റ്റാഫ് റൂമിൽ ഗംഗാദരൻ മാഷ് പഴയ iv ശശി പദ്മരാജൻ സിനിമകളെ പറ്റി കുറെ വാചകമടിച്ചു... ആ കൂടെ ഈ സിനിമയെപ്പറ്റിയും പറഞ്ഞു.. കാണണ്ട പടമാത്രേ...മരിച്ചു പോയ സോമനൊക്കെ ഭയങ്കര പെർഫോമൻസാണെന്നാ മാഷ് പറയുന്നത്.
രവിയുടെ മൂളല് കേൾക്കാത്തതുകൊണ്ട് അവൾ അയാളുടെ മുഖത്തേക്ക് നൊക്കി അയാൾ ഉറക്കമായികഴിഞ്ഞിരുന്നു...
എങ്ങിനെ ഇത്ര വേഗം ഉറങ്ങാൻ പറ്റുന്നു എന്നോർത്ത് അവളും കണ്ണടച്ചു... അപ്പോൾ അവൾ ഓർത്തത് ലീന പറഞ്ഞ വാക്കുകൾ ആണ്.... " അമ്മക്കിട്ട് ചിലപ്പോൾ നല്ലത് കൊടുക്കും "....
💬 Comments
View all comments