Chapter Title : ചുരുളി 4 [ലോഹിതൻ]
കൂടെ പെരുമാളും ഉണ്ടായിരുന്നു...
സൈറ്റിൽ നിന്നും തിരിച്ചു വരുന്ന വഴി പെരുമാൾ രവിയോട് ചോദിച്ചു...
രവിസാറേ ...... ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്... സാറിന് എന്തോ കാര്യമായ പ്രശനം അലട്ടുന്നുണ്ട്...
അതെന്താടോ പെരുമാളെ താൻ അങ്ങിനെ ചോദിച്ചത്...
സാറിനെ ഞാൻ കുറേനാളായി അറിയുന്ന തല്ലേ... ഈ ഇടെയായി എന്തോ മാറ്റം ഉള്ളപോലെ എനിക്ക് തോന്നി...
തനിക്ക് മാത്രം എങ്ങിനെ തോന്നാനാണ്.. വേറെ ആരും ഇതുവരെ എന്നോട് ഇങ്ങനെ പറഞ്ഞിട്ടില്ലല്ലോ...
സാറേ... മാറ്റാർക്കും പറയാൻ പറ്റില്ല... പക്ഷേ ഞാൻ അങ്ങനെയല്ല... തമിഴ് നാട്ടിലെ ഞങ്ങളുടെ ഗ്രാമത്തിൽ ഞാൻ ചെറുപ്പത്തിൽ ഇടക്കിടക്ക് പോകുമ്പോൾ എന്റെ താത്ത അതായത് അച്ഛന്റെ അച്ഛൻ ചില കാര്യങ്ങൾ പഠിപ്പിച്ചിട്ടുണ്ട്...
എന്താണ് തന്നെ പഠിപ്പിച്ചത്...
അത് ശാസ്ത്രമാണ് സാറേ... പണ്ടുള്ളവർ ക്ക് മാത്രമേ അതറിയൂ... ഒരാൾക്കുണ്ടാകു ന്ന ചെറിയ ചെറിയ മാറ്റങ്ങൾ ശ്രദ്ധിച്ചാൽ ഈ ശാസ്ത്രം അറിയാവുന്നവർക്ക് അയാളുടെ മനസ്സ് വായിക്കാൻ കഴിയും സാറേ...
തന്റെ താത്തായുടെ ശാസ്ത്രം വെച്ച് താൻ എന്റെ മനസൊന്ന് വായിച്ചേ...
കളിയാക്കണ്ട സാർ... ഞാൻ ഇപ്പോൾ തന്നെ കുറച്ചൊക്കെ വായിച്ചു കഴിഞ്ഞു... സാറിന് എവിടെയൊ മാനഹാനി സംഭവിക്കുന്നുണ്ട്... ആരുടെയോ മുൻപിൽ സാർ ദിവസവും തല കുനിക്കണ്ടതായി വരുന്നുണ്ട്... ശരിയല്ലേ...
സാറിന് ഇഷ്ടമില്ലാത്ത കാര്യം ചെയ്യണ്ടതാ യി വരുമോ എന്ന ഭയം സാറിന്റെ മുഖത്തുണ്ട്...
പെരുമാളിന്റെ ഓരോ വാചകവും രവിയെ ഞെട്ടിച്ചുകൊണ്ടിരുന്നു... ഇവൻ പറയുന്നത് അക്ഷരം പ്രതി ശരിയാ ണല്ലോ... എല്ലാദിവസവും നളിനിയുടെ മുൻപിൽ തല കുനിക്കണ്ടതായി വരുന്നു...
ഈ ഇടെയായി ഒരു ഭർത്താവിന് കൊടുക്കണ്ട ബഹുമാനമോ പരിഗണന യൊ അവളിൽ
💬 Comments
View all comments