Chapter Title : ചുവന്ന തെരുവിലെ സുന്ദരി [Marqas]
വേണ്ടി കുളിമുറിയിൽ കയറിയതായിരുന്നു... ഓല കൊണ്ട് മറച്ച പഴയ രീതിയിൽ ഉള്ള കുളിമുറി ആയിരുന്നു അന്ന്... അച്ഛൻ പുറത്ത് നിന്ന് വിളിച്ചപ്പോൾ എന്താ കാര്യം എന്ന് ചോദിച്ച് തോർത്ത് കൊണ്ട് മറച്ച് ഞാൻ വാതിൽ പാതി തുറന്നതും.. തള്ളി തുറന്ന് കൊണ്ട് അച്ഛൻ ഉള്ളിലേക്ക് കയറി വന്നു... പിന്നെ ആകെ ഒരു ഉന്തും തള്ളും ആയിരുന്നു.. അച്ഛന്റെ കയ്യിൽ നിന്നും കുതറി രക്ഷപ്പെട്ട് ഞാൻ അകത്തേക്ക് ഓടി.. പുറകെ അച്ഛനും.. അകതെത്തിയിട്ടും അച്ഛൻ എന്നെ ഉപദ്രവിക്കാൻ ശ്രമിക്കുന്നത് നിർത്തിയില്ല.. ജോലി കഴിഞ്ഞ് മടങ്ങി വരുന്ന അമ്മ കാണുന്നത് സ്വന്തം മകളെ പീഡിപ്പിക്കാൻ ശ്രമിക്കുന്ന ഭർത്താവിനെ ആയിരുന്നു.. എന്റെ മാനം രക്ഷിക്കാൻ അമ്മക്ക് അച്ഛനെ അരിവാളുകൊണ്ട് വെട്ടേണ്ടി വന്നു... കേസ് നടത്താനും ബാക്കി കാര്യങ്ങൾക്കും ഒന്നും പണം ഇല്ലായിരുന്നു.. ആ സംഭവത്തോടെ തന്നെ ഞാൻ ആകെ തളർന്നു പോയിരുന്നു.. അകന്ന ബന്ധത്തിൽ ഉള്ള ഒരു ആന്റിയുടെ വീട്ടിൽ ആയിരുന്നു അമ്മ ജയിലിൽ ഉള്ള സമയത്ത് പിന്നീട് ഞാൻ നിന്നത് ഒക്കെ.. നാട്ടിൽ നിന്നാൽ എന്റെ ഭാവി ശരിയാവില്ല എന്നും പറഞ്ഞ് ജയിലിൽ ഉള്ള എന്റെ അമ്മയെയും പറഞ്ഞ് വിശ്വസിപ്പിച്ച് തമിഴ്നാട്ടിൽ ഉള്ള കുഞ്ഞുങ്ങൾ ഇല്ലാത്ത ഒരു സ്ത്രീയും ഭർത്താവും എന്നെ അവരുടെ കൂടെ കൊണ്ടുപോകാൻ തയ്യാറായി.. തമിഴ്നാട്ടിലേക്ക് പോന്ന യാത്ര അവസാനിച്ചത് ഇവിടെ ആയിരുന്നു.. അമ്മായിയും മാമനും എന്നെ വിറ്റതാണ് എന്നാണ് ഇവിടെ എത്തിയപ്പോൾ അവരെന്നോട് പറഞ്ഞത്.. ബാക്കി ഒന്നും ഞാൻ പറയണ്ടല്ലോ..."
ഇപ്പോഴും അവൾ ജനലിലൂടെ പുറത്തേക്ക് നോക്കി കൊണ്ട് നിൽക്കുകയാണ്...
പക്ഷേ അവൾ കരയില്ല എന്ന് എനിക്കുറപ്പായിരുന്നു...
ഞാൻ കട്ടിലിൽ നിന്നും എഴുന്നേറ്റ് അവളുടെ അരികിലേക്ക് നടന്നു..
എനിക്ക് പുറം തിരിഞ്ഞ് നിൽക്കുന്ന അവളുടെ ഇരു ചുമലുകളിലും കൈകൾ വച്ചു..
അവള് പതിയെ തിരിഞ്ഞ് എന്നെ നോക്കി..
അതേ.. ഞാൻ പ്രതീക്ഷിച്ച പോലെ അവൾ കരയുകയല്ല... അവള് ചിരിച്ച് കൊണ്ട് ചോദിച്ചു...
"അല്ല എഴുതി വക്കുന്നില്ലെ..?? കഥ ചിലപ്പോൾ മറന്ന് പോകും.."
ഞാൻ ചിരിച്ച് കൊണ്ട് അവൾക്ക് മറുപടി കൊടുത്തു..
"ചെവി കൊണ്ട് കേൾക്കുന്നത് മാത്രമേ മറക്കാനാവൂ..
💬 Comments
View all comments