0%

Chapter Title : ചുവന്ന തെരുവിലെ സുന്ദരി [Marqas]

Author : Kambikathakal Read All Parts 478
കുഞ്ഞുങ്ങൾ ഇല്ലാത്ത ഒരു സ്ത്രീയും ഭർത്താവും എന്നെ അവരുടെ കൂടെ കൊണ്ടുപോകാൻ തയ്യാറായി.. തമിഴ്നാട്ടിലേക്ക് പോന്ന യാത്ര അവസാനിച്ചത് ഇവിടെ ആയിരുന്നു.. അമ്മായിയും മാമനും എന്നെ വിറ്റതാണ് എന്നാണ് ഇവിടെ എത്തിയപ്പോൾ അവരെന്നോട് പറഞ്ഞത്.. ബാക്കി ഒന്നും ഞാൻ പറയണ്ടല്ലോ..." ഇപ്പോഴും അവൾ ജനലിലൂടെ പുറത്തേക്ക് നോക്കി കൊണ്ട് നിൽക്കുകയാണ്... പക്ഷേ അവൾ കരയില്ല എന്ന് എനിക്കുറപ്പായിരുന്നു... ഞാൻ കട്ടിലിൽ നിന്നും എഴുന്നേറ്റ് അവളുടെ അരികിലേക്ക് നടന്നു.. എനിക്ക് പുറം തിരിഞ്ഞ് നിൽക്കുന്ന അവളുടെ ഇരു ചുമലുകളിലും കൈകൾ വച്ചു.. അവള് പതിയെ തിരിഞ്ഞ് എന്നെ നോക്കി.. അതേ.. ഞാൻ പ്രതീക്ഷിച്ച പോലെ അവൾ കരയുകയല്ല... അവള് ചിരിച്ച് കൊണ്ട് ചോദിച്ചു... "അല്ല എഴുതി വക്കുന്നില്ലെ..?? കഥ ചിലപ്പോൾ മറന്ന് പോകും.." ഞാൻ ചിരിച്ച് കൊണ്ട് അവൾക്ക് മറുപടി കൊടുത്തു.. "ചെവി കൊണ്ട് കേൾക്കുന്നത് മാത്രമേ മറക്കാനാവൂ.. ഹൃദയം കൊണ്ട് കേൾക്കുന്നത് മറക്കാൻ ആവില്ല..." അവള് എന്നെ നോക്കി പുഞ്ചിരിക്കുക മാത്രം ആണ് ചെയ്തത്... ഇപ്പൊൾ അവൾ എനിക്ക് അഭിമുഖം ആയാണ് നിൽക്കുന്നത്...
ഞാൻ എന്റെ കൈകൾ അവളുടെ ഇരു ചുമലുകളിലും വച്ചു...എന്നിട്ട് പറഞ്ഞു.."എന്റെ ഒരു ചോദ്യത്തിന് ഇപ്പോഴും ഉത്തരം കിട്ടിയില്ല..." അവള് സംശയത്തോടെ എന്നെ നോക്കി.. ഞാൻ വീണ്ടും പറഞ്ഞു.. "നിന്റെ പേരെന്താണ് എന്ന് പറഞ്ഞില്ല..." അവള് ഒന്ന് ചിരിച്ചു.. എന്നിട്ട് പറഞ്ഞു.. "ഭദ്ര.." ഭദ്ര... ആ പേര് ഞാനും ഒരു തവണ മനസ്സിൽ ഉരുവിട്ടു... എന്നിട്ട് അവളുടെ മുഖത്തേക്ക് തന്നെ സൂക്ഷിച്ച് നോക്കി.. അവളും എന്നെ തന്നെ നോക്കുകയാണ്.. അവളുടെ കണ്ണുകളിലെ ഭാവം എന്താണെന്ന്

💬 Comments

View all comments