0%

Chapter Title : ചുവന്ന തെരുവിലെ സുന്ദരി [Marqas]

Author : Kambikathakal Read All Parts 478
എനിക്ക് മനസ്സിലാവുന്നേ ഇല്ലായിരുന്നു.. കാമമാണോ അല്ല.. പ്രണയമാണോ അതും അല്ല.. പിന്നെന്താണ്.. കാമത്തിനും പ്രണയത്തിനും അപ്പുറം മനുഷ്യ മനസ്സുകൾ തമ്മിൽ.. ശരീരങ്ങൾ തമ്മിൽ ഉള്ള നിർവ്വചിക്കാൻ ആവാത്ത ഒരു അനുഭൂതി..വികാരം... അവളുടെ ചുമലിൽ ഉള്ള എന്റെ കൈകൾക്ക് കരുത്തേറി.. ഞാൻ അവളെ പതിയെ എന്നിലേക്ക് അടുപ്പിച്ചു.. ഒന്നും മിണ്ടാതെ അവൾ എന്റെ നെഞ്ചിലേക്ക് കിടന്നു... ഞാൻ ഇരു കൈകളാലും അവളെ വാരിപുണർന്നു.. അവളുടെ രണ്ടുകൈകളും എന്റെ നെഞ്ചിൽ ആണ്... ഒരുപാട് നേരം പരസ്പരം ഒന്നും പറയാതെ ആ ജനലരികിൽ ഞങ്ങൾ അങ്ങനെ നിന്നു... കുറച്ച് നേരം കഴിഞ്ഞപ്പോൾ മൗനം ഭേദിച്ച് കൊണ്ട് അവള് ചോദിച്ചു... "സാർ...??" എന്തെ എന്ന അർത്ഥത്തിൽ ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു... "ഇവിടെ മുൻപ് വന്നിട്ടുള്ള ആരും ഇത്ര നേരം എന്നോട് സംസാരിക്കുകയോ.. വന്ന കാര്യം ചെയ്യാതെ ഇരിക്കുകയോ ചെയ്തിട്ടില്ല... സാർ എന്താ ഇനിയും...??" മറുപടി ഒന്നും പറയാതെ ഞാൻ അവളുടെ മുഖം എന്റെ നെഞ്ചിൽ നിന്നും ഉയർത്തി... അവള് എന്റെ മറുപടിക്കായി കാതോർക്കുകയാണ് എന്ന് മുഖം കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി.. പതിയെ എന്റെ മുഖം ഞാൻ അവളുടെ മുഖത്തോട് അടുപ്പിച്ചു.. അവളുടെ ശ്വാസം എന്റെ ചുണ്ടുകളിൽ വന്ന് വീഴുന്നത് എനിക്ക് അറിയാമായിരുന്നു... എന്റെ മുഖം ഒന്ന് കൂടി അടുത്തപ്പോൾ അവളുടെ കണ്ണുകൾ അടയുന്നത് എനിക്ക് കാണാമായിരുന്നു... വിറക്കുന്ന അവളുടെ ചെഞ്ചുണ്ടിൽ എന്റെ ചുടു ചുംബനം.. അതായിരുന്നു അവള് പ്രതീക്ഷിച്ചത്... പക്ഷേ ചുണ്ടിനും മുന്നേ അവളുടെ നെറ്റിയിൽ ഞാൻ എന്റെ ആദ്യ ചുംബനം നൽകി...
അവള് കണ്ണുകൾ തുറന്ന് എന്നെ

💬 Comments

View all comments