Chapter Title : കോവിഡ് ടെസ്റ്റിനിടയിലെ പരിചയം പുതുക്കൽ 8 [SameerM]
"നീ ഒറ്റപെട്ടു എന്ന് തോന്നുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല", അവൻ പറഞ്ഞു."
ലതിക സങ്കടത്തോടെ ചിരിച്ചു. "നീ എന്നെ ഒറ്റപ്പെടുത്തിയിട്ടില്ല".
"ഇപ്പോഴും".
" നീ പലരെയും സഹായിക്കുന്നുണ്ടെന്ന് എനിക്കറിയാം. നീ ജോലി ചെയ്യുന്നുണ്ടെന്ന് എനിക്കറിയാം. നീ ഏപ്പോഴും ചെയ്യുന്നതാണ് നീ ചെയ്തുകൊണ്ട് ഇരിക്കുന്നത് എന്നും എനിക്കറിയാം.
നീ എല്ലാവരെയും കൺസിഡർ ചെയ്യുന്നുണ്ട് "
സമീർ താഴേക്ക് നോക്കി. നിരവധി ആളുകളിൽ നിന്ന് അവൻ കോംപ്ലിമെൻറ് കേട്ടിട്ടുണ്ട്. അവന്റെ കസ്റ്റമേഴ്സ് ,ജോലിക്കാർ, സുഹൃത്തുക്കൾ, എന്നാൽ ലതികയിൽ നിന്ന് ആ വാക്കുകൾ വ്യത്യസ്തമായിരുന്നു.
കാരണം ആ ഉത്തരവാദിത്തത്തിന് പിന്നിലെ ക്ഷീണവും അവൾക്കറിയാമായിരുന്നു.
കുറച്ച് സമയത്തിന് ശേഷം ലതിക ചോദിച്ചു "നിന്റെ ബിസിനസ്സ് എങ്ങനെയുണ്ട്?"
സമീർ ചെറുതായി ചിരിച്ചു "നീ വിഷയം മാറ്റുകയാണ്"
"എനിക്ക് അറിയണ്ടേ അതൊക്കെ"
അവന് കാര്യം മനസ്സിലായി.
സംസാരത്തിൽ നിന്ന് അവൾ ഒഴിഞ്ഞുമാറിയില്ല. സാധാരണ പോലെയുള്ള ഒന്നിലേക്ക് തിരികെ കൊണ്ടുവരാൻ അവൾ ശ്രമിക്കുകയായിരുന്നു.
"കുഴപ്പമില്ല "
"ജോലി കൂടുതലാണോ? എപ്പോഴും"
"മഹ്ഹ് ..കുറച്ച് "
"നീ മാറിയിട്ടില്ല"
"ഒരുപക്ഷേ".ഇപ്പോൾ ബിസിനസിനെ പറ്റി അന്വേഷിക്കുന്ന മറ്റൊരാൾ കൂടെ ഉണ്ട് "
ലതിക ഉടൻ തന്നെ പറഞ്ഞു"നസീമ?"
സമീർ തലയാട്ടി.
"അവളുടെ ബുട്ടീക്ക് ഫോട്ടോവർക്ക്".
അവന്റെ ശബ്ദത്തിൽ ഒരു മടിയും തോന്നിയില്ല. ആ സത്യസന്ധതയാണ് അടുത്ത വികാരത്തെ ബുദ്ധിമുട്ടാക്കിയത്.
ലതിക താഴേക്ക് നോക്കി.
സമീർ ശ്രദ്ധിച്ചു. "എന്ത് പറ്റി ?"
"ഒന്നുമില്ല".
അവൻ ചെറുതായി പുഞ്ചിരിച്ചു.
"ഒന്നുമില്ലാത്ത പോലെ തോന്നുന്നില്ല "
അവൾ നെടുവീർപ്പിട്ടു "എനിക്ക് അത് സംസാരിക്കുന്നത് ഇഷ്ടമല്ല ". "എന്തുകൊണ്ട് ?"
"എനിക്ക് അനുഭവിക്കാൻ കഴിയാത്ത എന്തോ ഒന്ന്
💬 Comments
View all comments