Chapter Title : കോവിഡ് ടെസ്റ്റിനിടയിലെ പരിചയം പുതുക്കൽ 8 [SameerM]
പോലെ ഇപ്പൊ തോന്നുന്നു"
സമീർ മിണ്ടാതെ നിന്നു.
"നീ അവളെ പ്രൊഫഷണലായി ആണ് സഹായിക്കുന്നത് എന്ന് എനിക്കറിയാം, നീ എന്നോട് എല്ലാം പറയുമെന്നും എനിക്കറിയാം".
"മഹ് "
"എനിക്കറിയാം അതിൽ തെറ്റൊന്നുമില്ലെന്ന്".
"പിന്നെ?"
അവൾ അവനെ നോക്കി. "പിന്നെ എന്തുകൊണ്ടാണ് എനിക്ക് ചിലപ്പോൾ ബുദ്ധിമുട്ട് തോന്നുന്നത് എന്നതിന് എനിക്ക് ഉത്തരമില്ല ?"
അത് അവനെ വേദനിപ്പിചിരുന്നു. സമീറിന് കാര്യം മനസ്സിലായി. കാരണം വികാരങ്ങൾ എല്ലായ്പ്പോഴും യുക്തിയെ പിന്തുടരുന്നില്ല.
"നസീമ ഞാൻ പരിചയപ്പെട്ടതിൽ പിന്നെ അല്ലല്ലോ ബിസിനസ്സ് തുടങ്ങിയത് ", സമീർ പറഞ്ഞു.
"എനിക്കറിയാം".
"അവൾ കഠിനാധ്വാനം ചെയ്യുകയാണ്".
"എനിക്കറിയാം".
"അവൾ എന്നെ ആശ്രയിക്കുന്നില്ല".
"എനിക്കറിയാം".
"ലതികാ".
അവൾ അവനെ നോക്കി. " നീ തെറ്റിദ്ധരിക്കാനുള്ള ഒന്നും തന്നെ ഞങ്ങൾക്ക് ഇടയിൽ ഇല്ല ".
അവളുടെ കണ്ണുകൾ ശാന്തമായി.
"ഞാൻ അങ്ങനെ ഒന്നും തന്നെ വിചാരിക്കുന്നില്ല ".
"പിന്നെ നീയെന്തിനാ പേടിക്കുന്നെ?
ആ ചോദ്യം അവർക്കിടയിൽ അവശേഷിച്ചു. ഏതാനും നിമിഷങ്ങൾ അവൾക്ക് ഒരു മറുപടിയും ഉണ്ടായില്ല.അപ്പോൾ അവൾ നിശബ്ദമായി പറഞ്ഞു:
"നിന്റെ ജീവിതത്തിൽ എനിക്കുള്ള സ്ഥാനം നഷ്ടപ്പെടുമെന്ന് എനിക്ക് ഭയമുണ്ടായിക്കൂടെ ??"
സമീറിന്റെ ഭാവം മാറി. ദേഷ്യത്തോടെയല്ല. സങ്കടത്തോടെ.
"അങ്ങനെ തോന്നുന്നുണ്ടോ?"
"ഇല്ല" അവൾ സ്വയം തിരുത്തി.
"നീ എന്നെ ഒഴിവാക്കുമെന്ന് എനിക്ക് തോന്നുന്നില്ല"
"പിന്നെ?"
"പക്ഷെ നമ്മുടെ ഇടയിൽ എന്തേലുമൊക്കെ മാറ്റം സംഭവിച്ചു കൂടായ്ക ഇല്ലല്ലോ ".
അതായിരുന്നു അവൾ ആകെ ഭയപ്പെട്ടത് . വഞ്ചനയെ ഭയപ്പെടുന്നില്ല . എന്നാൽ മാറ്റത്തെ ഭയക്കുന്നു.
സമീർ അൽപ്പം അടുത്തേക്ക് നീങ്ങി.
"ലതി, എന്നെ നോക്ക് "
അവൾ നോക്കി
💬 Comments
View all comments