0%

Chapter Title : കോവിഡ്‌ ടെസ്റ്റിനിടയിലെ പരിചയം പുതുക്കൽ 8 [SameerM]

Author : SameerM Read All Parts 57.8K

മറിച്ചു ദയയുള്ളവനായതിനാൽ അവൾ ഭയപ്പെട്ടു.

ദയയുള്ള ആളുകൾ സ്വാഭാവികമായും പലർക്കും പ്രധാനമായി മാറും..

അടുത്ത ആഴ്ച, ലതികയുടെ ദിവസങ്ങൾ കൂടുതൽ തിരക്കിലായി. സ്കൂൾ പരീക്ഷകൾ അടുത്തുവരികയായിരുന്നു. തിരുത്തേണ്ട ഉത്തരക്കടലാസുകളും മറ്റ് അധ്യാപകരുമായുള്ള കൂടിക്കാഴ്ചകളും അധിക ഉത്തരവാദിത്തങ്ങളും ഉണ്ടായിരുന്നു.

വീട്ടിൽ, തിരിച്ചു മടങ്ങുന്നതിനുമുമ്പ് കഴിയുന്നത്ര സമയം അമ്മയോടൊപ്പം ചെലവഴിക്കാൻ ശ്രുതി ആഗ്രഹിച്ചു. എല്ലാ വൈകുന്നേരവും എന്തെങ്കിലും കാര്യങ്ങൾ ആയി ബിസി ആയിരിക്കും...

ചില ബന്ധുക്കളുടെ അടുത്ത് സന്ദർശനം. പാർക്കിൽ നടക്കാൻ പോക്ക്...ശ്രുതിക്ക് തിരികെ കൊണ്ടുപോകാൻ ആവശ്യമുള്ള സാധനങ്ങൾക്ക് ഷോപ്പിംഗ്...ചിലപ്പോൾ പുറത്തു നിന്ന് ഡിന്നർ... ലതിക അതെല്ലാം ആസ്വദിച്ചു.

എന്നാൽ അവൾ ഒരു കാര്യം ശ്രദ്ധിച്ചു. സമീറുമായി അവർ സാധാരണയായി പങ്കിട്ട നിമിഷങ്ങൾ മറ്റെല്ലാറ്റിനും ഇടങ്ങളിലേക്ക് പതുക്കെ അപ്രത്യക്ഷമാകുകയായിരുന്നു. ഒരു ചെറിയ ഫോൺ കോൾ ,കുറച്ചു മെസ്സേജസ് എന്നിവയിലേക്ക് മാത്രം മാറി.

നീണ്ട സംഭാഷണങ്ങൾ ലളിതമായി

"കഴിച്ചോ?"

കണ്ടുമുട്ടലുകൾ"അവൾ പോയിട്ട് നമ്മൾ പഴയെപോലെ മീറ്റ് ചെയ്യാം "

എന്നായി മാറി.

ഇത് ആരും തീരുമാനിച്ചിരുന്നില്ല. എന്നാൽ അത് സംഭവിച്ചുകൊണ്ടിരുന്നു..

പിറ്റേന്ന് ഉച്ചകഴിഞ്ഞുള്ള ബ്രേക്കിന് ഇടയിൽ അവൻ അവളെ വിളിച്ചു. കുറച്ച് റിംഗുകൾക്ക് ശേഷം അവൾ ഫോൺ എടുത്തു.

"ഹലോ".

"മ്യാടം തിരക്കിലാണെന്ന് തോന്നുന്നു ".

"സ്കൂളിലാണ് ".

"ഡിസ്റ്റർബൻസ് ആയോ?"

"ഇല്ല"

എന്നാൽ മറുപടി വളരെ വേഗം വന്നു. സമീർ ചെറുതായി ചിരിച്ചു.

"ആണെങ്കിലും അല്ല എന്ന് പറയാറില്ലലോ"

അവൾ മെല്ലെ ഒന്ന് ചിരിച്ചു..

"ചിലപ്പോ "

ആ ചിരി അവനിൽ ആശ്വാസം പകർന്നു..ഒരു നിമിഷത്തേക്ക് അവന്റെ പാഴയ ലതികയേ പോലെ തോന്നി..അവൻ കളിയാക്കികൊണ്ടിരുന്ന, അവനോട് തർക്കിച്ചുകൊണ്ടിരുന്ന അവന്റെ ലതിക..എന്നിരുന്നാലും

💬 Comments

View all comments