Chapter Title : കോവിഡ് ടെസ്റ്റിനിടയിലെ പരിചയം പുതുക്കൽ 8 [SameerM]
ആ സംസാരം നിശ്ശബദ്ധത്തിലേക്ക് വീണ്ടും കൂപ്പുകുത്തി..
"ശ്രുതി എന്ത് പറയുന്നു"
"നന്നായി ഇരിക്കുന്നു"
"വെക്കേഷൻ നല്ലപോലെ എന്ജോയ് ചെയ്യുവാണോ?"
"മഹ്..അതെ"
"ആഹ് നല്ലപോലെ ആഘോഷിക്കട്ടെ"
പിന്നെയും ഒരു സൈലെൻസ്..സമീർ അവന്റെ ഓഫീസിലെ വിൻഡോയിലൂടെ പുറത്തേക്ക് നോക്കി..
"ലതി,,"
"ഉം"?
"നീ എന്നോടുള്ള സംസാരം ഒഴിവാക്കുവാണോ ?
ആ ചോദ്യം അവളെ അത്ഭുതപ്പെടുത്തി.
"ഇല്ല"
"നമ്മൾ തമ്മിൽ ഒരു അകൽച്ച തോന്നുന്നത് എന്താ പിന്നെ ?"
അവൾ ഉടനെ മറുപടി പറഞ്ഞില്ല. കാരണം അവൻ പറഞ്ഞത് ശരിയാണെന്ന് അവൾക്ക് അറിയാമായിരുന്നു.
"ഞാൻ പൊരുത്തപ്പെടാൻ ശ്രമിക്കുകയാണ് സമീർ"
അവൾ ഒടുവിൽ പറഞ്ഞു.
"എന്തിനുവേണ്ടി?"
"എല്ലാം".
സമീർ കേട്ടു.
"ശ്രുതി വരുന്നതിന് മുമ്പ് എനിക്ക് ഒരു റുട്ടീൻ ഉണ്ടായിരുന്നു".
അവൾ ഒന്നു നിർത്തി "നീ ആ റുട്ടീൻറെ ഭാഗമായിരുന്നു".
അവന്റെ ഹൃദയം ശാന്തമായി.
"ഇപ്പോൾ?"
"അവൾക്കും എന്നെ ആവശ്യമാണെന്ന് ഇപ്പോൾ ഞാൻ ഓർക്കണം".
അവൾക്ക് കാണാൻ കഴിഞ്ഞില്ലെങ്കിലും സമീർ തലയാട്ടി.
"എനിക്ക് മനസ്സിലായി"
"എനിക്കറിയാം".
"പിന്നെ നീയെന്തിനാണ് വിഷമിക്കുന്നത്?"
അവൾ താഴേക്ക് നോക്കി.
"കാരണം എന്തെങ്കിലും മനസിലാക്കുന്നത് എല്ലായ്പ്പോഴും എളുപ്പമുള്ള കാര്യമല്ല."
ആ വാചകം അവന്റെ മനസ്സിന്റെ കനം കൂട്ടി...
അന്ന് വൈകുന്നേരം സമീർ ഒരു ബിസിനസ് ചർച്ചയ്ക്കായി നസീമയെ കണ്ടുമുട്ടി. ഒരു വെന്ററെ സന്ദർശിച്ച ശേഷം അവർ ഒരു ചെറിയ കഫേയിൽ കയറി.
കസ്റ്റമർ ഫീഡ്ബാക്കുകൾ നസീമ സ്ക്രീൻഷോട്ട് എടുത്തു വച്ചിരുന്നു.
"ഫെസ്റ്റിവ് കളക്ഷൻസ് കൂട്ടണമെന്ന് തോന്നുന്നു സമീർ ".
സമീർ വിശദാംശങ്ങൾ പരിശോധിച്ചു.
"ഒരുപക്ഷേ"
"അവിടെയും ഡൌട്ട് ഉണ്ടോ?"
"വളരെ വേഗത്തിൽ കൂട്ടരുത് ".
"നീ എല്ലാത്തിലും മുന്നോട്ട്
💬 Comments
View all comments