Chapter Title : കോവിഡ് ടെസ്റ്റിനിടയിലെ പരിചയം പുതുക്കൽ 8 [SameerM]
അവൾക്ക് സന്തോഷം തോന്നി.
അന്ന് രാത്രി ലതികയ്ക്ക് സമീറിൽ നിന്ന് ഒരു മെസ്സേജ് വന്നു .
"നന്നായി ഉറങ്ങിക്കോളൂ. ലേറ്റ് ആയി ജോലി ചെയ്തുകൊണ്ടിരിക്കരുത്"
അവൾ കുറെ നേരം അതിലേക്ക് നോക്കി നിന്നു. അത്രയും ലളിതമായ ഒരു സന്ദേശം.എന്നിട്ടും അത് അവളുടെ എല്ലാ ചിന്തയും കൊണ്ടുപോയി.പരിചരണം. ആശങ്ക, അവന്റെ സാന്നിധ്യം.
അവൾ മറുപടി കൊടുത്തു..
"നീയും"
മറുപടി കാക്കാതെ അവൾ ഫോൺ മാറ്റി വച്ചു ..അവൾക്ക് അവനെ വിളിക്കണമെന്നുണ്ടായി. അവന്റെ ശബ്ദം കേൾക്കാൻ അവൾ ആഗ്രഹിച്ചു. എന്നാൽ അവൾ അത് ചെയ്തില്ല.
കാരണം ചിലപ്പോൾ സ്നേഹം എന്നാൽ മറ്റൊരാളുടെ സാഹചര്യം മനസ്സിലാക്കുക എന്നതും അർത്ഥമാക്കുന്നു അന്നവൾ കരുതി..
ഒരു വ്യാഴാഴ്ച രാവിലെ സമീർ ഓഫീസിൽ ആയിരുന്നപ്പോൾ നസീമ അവനെ വിളിച്ചു.
"സമീർ"
അവളുടെ ശബ്ദത്തിലെ സന്തോഷം അവൻ പെട്ടെന്ന് ശ്രദ്ധിച്ചു.
"എന്ത് പറ്റി ?"
"കഴിഞ്ഞയാഴ്ച നമ്മൾ സംസാരിച്ച കളക്ഷൻസ് ഓർക്കുന്നുണ്ടോ?"
"ഉവ്വ"
അതിൽ പകുതിയോളം വിറ്റുതീർന്നു.
സമീർ പുഞ്ചിരിച്ചു. "കൊള്ളാം"
"നല്ല കാര്യമാണോ?"
അയാൾ ചിരിച്ചു "അതെ നല്ല കാര്യം "
അവളും ചിരിച്ചു "നീ ഇപ്പോഴും എല്ലാം നോർമലൈസ് ചെയ്യുന്നു".
"കാരണം ഇത് ഒരു തുടക്കം മാത്രമാണ്"
"നീ എന്നെ സന്തോഷിക്കാൻ അനുവദിക്കില്ല..അല്ലെ ??"
"സന്തോഷിക്കണ്ട എന്ന് ഞാൻ പറഞ്ഞില്ലല്ലോ".
"അടുത്ത പ്ലാനുകൾ ചിന്തിച്ചതിന് ശേഷം, ".
"അതാണ്"
അവളെ അവന് കാണാൻ കഴിഞ്ഞില്ലെങ്കിലും നസീമ തല കുലുക്കി.
"നീ വല്ലാത്ത ഒരു മനുഷ്യനാണ്"
"ബിസിനസ്സ് അടിപൊളി ആവുന്നില്ലേ"
അത് അവളെ ഒരു നിമിഷം നിശബ്ദയാക്കി. കാരണം അത് സത്യമായിട്ടുള്ള കാര്യമാണ്.
അന്ന് സമീർ
💬 Comments
View all comments