Chapter Title : കോവിഡ് ടെസ്റ്റിനിടയിലെ പരിചയം പുതുക്കൽ 8 [SameerM]
നസീമയുമായി വീഡിയോ കോൾ വഴി സംസാരിച്ചിരുന്നു. താൻ പരിഗണിക്കുന്ന ചില പുതിയ ഡിസൈനുകൾ നസീമ അവനെ കാണിച്ചു.
"ഒരു പ്രീമിയം സെഗ്മെന്റ് കൂടെ ആഡ് ചെയ്താലോ എന്ന് ഒരു ആലോചന ഉണ്ട്..എന്താ നിന്റെ ഒപ്പീനിയൻ"
സമീർ സാമ്പിളുകളിലൂടെ പരിശോധിച്ചു. "ആശയം നല്ലതാണ്,പക്ഷെ "
അവൾ പുഞ്ചിരിച്ചു. "ആ പോരട്ടെ..ഈ പക്ഷേ എപ്പോഴും നിന്റെ ഒപ്പമുണ്ടല്ലോ.."
"പ്രൈസിങ് കസ്റ്റമർ ഗ്രൂപ്പുമായി പൊരുത്തപ്പെടണം".
അവൾ തലയാട്ടി "ഡീറ്റൈൽ ആക്ക് "
"പ്രീമിയത്തിലേക്ക് നീങ്ങുമ്പോൾ അതിന്റെ പ്രെസൻറ്റേഷനും മാറേണ്ടതുണ്ട്"
"അത് നിന്റെ ഫോട്ടോഗ്രാഫി ഏരിയ അല്ലെ ?"
"അത് മാത്രമല്ല".
അവൻ സാമ്പിളുകളിലേക്ക് വിരൽ ചൂണ്ടി
"പ്രൊഡക്ടിനെ ചുറ്റിപ്പറ്റിയുള്ള സ്റ്റോറി പ്രധാനമാണ്".
നസീമ ശ്രദ്ധയോടെ കേട്ടു
"നീ എല്ലായ്പ്പോഴും സ്റ്റോറി ഫോക്കസ്ഡ് ആണ് "
"കാരണം ആളുകൾ കഥകൾ ഓർത്തിരിക്കും"
അവൾ പുഞ്ചിരിച്ചു "അതുകൊണ്ടാണ് നിന്റെ കസ്റ്റമേഴ്സ് നിന്നെ അത്ര ട്രസ്റ്റ് ചെയ്യുന്നത്"
സമീറിന് അൽപ്പം അസ്വസ്ഥത തോന്നി "എനിക്ക് ബിസിനസ്സ് മാത്രമേ മനസ്സിലാകൂ"
"അല്ല" അവൾ അവനെ തിരുത്തി.
"നിനക്ക് ആളുകളെയും മനസ്സിലാകും"
അന്ന് വൈകുന്നേരം അവൾക്കൊരു പോസിറ്റീവ് ഫീഡ്ബാക്ക് വന്നു. ഒരു കസ്റ്റമർ റിവ്യൂ പോസ്റ്റ് ചെയ്തു. വസ്ത്രങ്ങളുടെ കാര്യത്തിൽ മാത്രമല്ല. സെർവിസിനെ കുറിച്ചും, പ്രോഡക്റ്റ് പ്രെസെന്റേഷനെ പറ്റിയും..
ഗുണനിലവാരവും, ഫോട്ടോയിലെ കളർ തന്നെ തുണിയുടെ കളർ എന്നും ഒക്കെ എഴുതിയത്...
നസീമ അത് പലതവണ വായിച്ചു. വർഷങ്ങളോളം അവൾ എല്ലാം ഒറ്റയ്ക്ക് കൈകാര്യം ചെയ്തിരുന്നു. ഓരോ തീരുമാനവും. ഓരോ പ്രശ്നവും.എന്നാൽ ഈ വിജയം വ്യത്യസ്തമായി തോന്നി, കാരണം അതിന്റെ പിന്നിലെ ശ്രമം ആരെങ്കിലും ഒടുവിൽ മനസ്സിലാക്കി.അവൾ സ്ക്രീൻഷോട്ട്
💬 Comments
View all comments