Chapter Title : കോവിഡ് ടെസ്റ്റിനിടയിലെ പരിചയം പുതുക്കൽ 8 [SameerM]
തെറ്റായതുകൊണ്ടല്ല.
എന്നാൽ ചില വികാരങ്ങൾ ദൃശ്യമാകുമ്പോൾ അവ സങ്കീർണ്ണമായി.
"അകത്തേക്ക് വരൂ, സമീർ", അവൾ വിളിച്ചു.
ഒരു പുഞ്ചിരിയോടെ അയാൾ അകത്തേക്ക് കയറി. "നീ പറഞ്ഞതുകൊണ്ട് കുറച്ച് സ്വീറ്സ് കുണ്ടുവന്നുള്ളൂ ".
ശ്രുതി ബോക്സിലേക്ക്നോക്കി. "നല്ല തീരുമാനം".
സമീർ പുരികങ്ങൾ ഉയർത്തി.
"എനിക്കറിയാം നീ എന്തായാലും വെറും കയ്യോടെ വരില്ല എന്ന് "
ലതിക മെല്ലെ ചിരിച്ചു.
"രണ്ടും പണ്ടേ കണ്ടാൽ ഇങ്ങനെ തന്നെ ആയിരുന്നല്ലോ ".
"ഞങ്ങൾ പഴയ സുഹൃത്തുക്കളാണ്", ശ്രുതി പറഞ്ഞു.
സമീർ അവളെ നോക്കി. "അതെ..വളരെ പഴയ സുഹൃത്തുക്കൾ "
"നീ നമ്മൾക്കുഅറുപത് വയസ്സായതുപോലെ പറയരുത്".
മൂവരും ചിരിച്ചു. ഒരു നിമിഷം എല്ലാം സന്തോഷമായി തോന്നി.അത്താഴം ഏതാണ്ട് റെഡിയായി.
സമീർ സോഫയിൽ ഇരുന്നപ്പോൾ ശ്രുതി വന്നതിൽ പിന്നെ ഉള്ള അവളുടെ യാത്രയുടെ ഫോട്ടോകൾ കാണിച്ചു.
"നീ ഇവിടെയൊക്കെ പോയോ ?" സമീർ സ്ക്രീനിൽ നോക്കി.
"ഫ്രണ്ട്സ് കുറച്ചു പേര് നാട്ടിലുണ്ടെടാ, അവരുടെ ഒപ്പം ".
"ഞാൻ അമ്മേടെ പുന്നാരമോളായി മാത്രം നിൽക്കുവാണെന്ന അവർ പറഞ്ഞെ "
സമീർ ഗൌരവമായി തലയാട്ടി. "അവർ പറയുന്നത് ശെരിയല്ല ??".
ശ്രുതി ചിരിച്ചു. "നോക്ക് , അമ്മേ.. ഇവനും അതെ ടോൺ ആണ് ".
ലതിക വെള്ളത്തിന്റെ ഗ്ലാസുകൾ കൊണ്ടുവന്നു.
"അത് ശെരിയല്ലേ..നീ വന്നതില്പിന്നെ വീട്ടിൽ തന്നെ ആയിരുന്നല്ലോ".
"ഒന്ന് പോ അമ്മാ..."
അവരുടെ സൗഹൃദ സംഭാഷണം തുടർന്നുഅവർ പതിയെ ടേബിളിലേക്ക് നീങ്ങി.അത്താഴസമയത്ത്, സംഭാഷണം സ്വാഭാവികമായും ഒരു വിഷയത്തിൽ നിന്ന് മറ്റൊന്നിലേക്ക് നീങ്ങി. വലിയ ചർച്ചകളൊന്നും ഉണ്ടായില്ല.
സമീറിന്റെ ബിസിനസ്സിനെക്കുറിച്ച് ശ്രുതി ചോദിച്ചു.
"ഓഫീസ് ഒക്കെ എങ്ങനെ
💬 Comments
View all comments