Chapter Title : കോവിഡ് ടെസ്റ്റിനിടയിലെ പരിചയം പുതുക്കൽ 8 [SameerM]
പോവുന്നെടാ ??"
"കൊള്ളാം".
"നല്ല ബിസി ആണല്ലേ ?"
"അത് നീ ആരോട് ചോദിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ".
"അമ്മ അതെ എന്ന് പറയും".
ലതിക അവനെ നോക്കി.
"കാരണം അത് സത്യമാണ്".
സമീർ പുഞ്ചിരിച്ചു. "ഞാൻ എന്റെ ജോലി അല്ലെ ചെയ്യുന്നുള്ളൂ ".
"നിനക്കു റസ്റ്റ് ഇല്ലാതെ ബാക്കി എല്ലാ കാര്യവും അവൻ ഏറ്റെടുത്തോളും..അല്ലേടാ ".ലതിക ഒന്ന് മുഖം കടുപ്പിച്ച് പറഞ്ഞു
ശ്രുതി ചിരിച്ചു. "നിങ്ങൾ രണ്ടും കീരിയും പാമ്പ് പോലെ ആണല്ലോ ".
ലതിക തൻറെ പ്ലേറ്റിലേക്ക് നോക്കി. സമീർ അവളുടെ ഭാവത്തിലെ മാറ്റം ശ്രദ്ധിച്ചെങ്കിലും ഒന്നും പറഞ്ഞില്ല.
അത്താഴത്തിന് ശേഷം ശ്രുതി മേശ വൃത്തിയാക്കാൻ സഹായിച്ചു.
സമീർ എഴുന്നേറ്റു സഹായിക്കാൻ വന്നു "ഞാൻ സഹായിക്കാം "
"വേണ്ടാട്ടോ നീ ഇന്ന് ഗസ്റ്റ് ആണ് ". ശ്രുതി പറഞ്ഞു.
അവൾ സോഫയിലേക്ക് വിരൽ ചൂണ്ടി. "നീ അവിടെ ഇരിക്ക് ".
സമീർ പുഞ്ചിരിച്ചുകൊണ്ട് വീണ്ടും ഇരുന്നു.
ലതിക ആ സംഭാഷണം നിശബ്ദമായി നോക്കിനിന്നു. സമീറും ശ്രുതിയും ഒത്തുചേരുന്നത് കാണുമ്പോൾ എന്തോ ആശ്വാസം തോന്നി.
അതേ സമയം, അവളുടെ ഉള്ളിൽ ഒരു ചെറിയ സങ്കടം ഉണ്ടായിരുന്നു. കാരണം അവൾ എല്ലാ എപ്പോഴും ആഗ്രഹിച്ചിരുന്ന സാധാരണ ജീവിതമായിരുന്നു അത്.
എന്നിട്ടും, സങ്കീർണ്ണമായ ഒരു സ്ഥലത്താണ് തന്റെ സ്വന്തം സന്തോഷം നിലനിൽക്കുന്നതെന്ന് അവൾക്കറിയാമായിരുന്നു.
പിന്നീട് അവർ 3 പേരും ലൈം ടീയുമായി ഇരുന്നു. ബാൽക്കണിയുടെ പുറത്തുള്ള ലൈറ്റുകൾ അപ്പാർട്ട്മെന്റിന്റെ ജനാലകളിൽ പ്രതിഫലിക്കുന്നു. ശ്രുതി സമയം നോക്കി.
"ഞാൻ നല്ല tired ആണ് ".
"ഇന്ന് മുഴുവൻ കറങ്ങാൻ പോയിരിക്കുവല്ലായിരുന്നോ
💬 Comments
View all comments