0%

Chapter Title : കോവിഡ്‌ ടെസ്റ്റിനിടയിലെ പരിചയം പുതുക്കൽ 8 [SameerM]

Author : SameerM Read All Parts 33.3K

", ലതിക പറഞ്ഞു.

"എനിക്കറിയാം. "അവൾ നെടുവീർപ്പിട്ടു.

"നാളെ എനിക്ക് രാവിലെ ഒന്ന് പുറത്തു പോവാനുണ്ട് ".

സമീർ പുഞ്ചിരിച്ചു. "ഇപ്പൊ എന്നെ കളിയാക്കിയിട്ട് നിനക്കാണല്ലോ തിരക്ക് ".

"vacation അല്ലെ മോനെ..only few days ". അവൾ ചായ കപ്പ് ടേബിളിൽ വച്ചിട്ട് എഴുന്നേറ്റ് .

"ഡാ സോറി...ഗുഡ് നൈറ്റ്".

"ഇത്ര നേരത്തെയോ ?" സമീർ ചോദിച്ചു.

"നല്ല ഉറക്കം വന്നുണ്ട്". അവൾ സമീറിനെ നോക്കി.

"നീ പെട്ടെന്ന് പോവാൻ നിക്കണ്ട ".

ലത മകളെ നോക്കി. "ശ്രുതി".

"എന്താ? "അവൾ പുഞ്ചിരിച്ചു.

"നിങ്ങൾ രണ്ടുപേരും കുറെ നാളായില്ലേ കണ്ടിട്ട്. ചായ കുടിച്ഛ് തീർക്ക് നീ, എന്നിട്ട് പോവാം ".

സമീർ ചിരിച്ചു. "ശെരി രാജാവേ".

ശ്രുതി തന്റെ മുറിയിലേക്ക് നടന്നു.

"അവൾ എപ്പോഴും ഇങ്ങനെയാണ്" ലതിക സമീറിനെ നോക്കി പറഞ്ഞു.

"ഗുഡ് നൈറ്റ് അമ്മ, ഗുഡ് നൈറ്റ്, സമീർ".

"ഗുഡ് നൈറ്റ്". രണ്ടു പേരും ഒരേ സ്വരത്തിൽ പറഞ്ഞു കുറച്ച് നിമിഷങ്ങൾക്ക് ശേഷം മുറിയുടെ വാതിൽ അടച്ചു.

അപ്പാർട്ട്മെന്റ് ശാന്തമായി. പൂർണ്ണമായും നിശബ്ദമായില്ല . അപ്പോഴും ശബ്ദങ്ങൾ ഉണ്ടായിരുന്നു. സീലിംഗ് ഫാൻ. ദൂരെയുള്ള ട്രാഫിക്.പുഴയിൽ നിന്നുള്ള കാറ്റ്..എന്നാൽ എന്തോ ഒന്ന്മാറി.

സമീർ കയ്യിലുള്ള ഒഴിഞ്ഞ കപ്പിലേക്ക് നോക്കി.

"അവൾ ഇപ്പോഴും casual ആണ് ".

ലതിക പുഞ്ചിരിച്ചു. "അതെ".

"ഇത് വിചിത്രമായി തോന്നുന്നു".

"എന്താ?"

"പണ്ട് എങ്ങനെ ആയിരുന്നോ അവളുമായി സൗഹൃദം ഉണ്ടായിരുന്നത്, ഇന്നും അതുപോലെ തന്നെ.."

ലതിക മകളുടെ മുറിയിലേക്ക് നോക്കി. "ഒരു അമ്മയെ സംബന്ധിച്ച് , മക്കൾ ഒരിക്കലും മാറുന്നില്ല"

സമീർ

💬 Comments

View all comments