Chapter Title : Cricket Kali Part 10 | Author : Amal SRK
ചോദിച്ചു.
" ഒന്നുല്ല ഞാൻ വെറുതെ ചോദിച്ചതാ... "
അഭി പറഞ്ഞു.
സുചിത്ര അവനെ നോക്കി ചിരിച്ചു എന്നിട്ട് പറഞ്ഞു : ചോറിന്റെ കൂടെ എനിക്ക് മീൻകൂട്ടാൻ നിർബന്ധാ.. നല്ല മീൻ കിട്ടാത്ത ദിവസം ചിക്കാനോ മട്ടനോ വെക്കും...
" നിങ്ങടെയൊക്കെ ലൈഫാണ് ചേച്ചി ലൈഫ്... ഞങ്ങൾക്കൊക്കെ എന്തേലും ആഘോഷം ഉണ്ടാവുമ്പോഴേ ഇതുപോലുള്ള നല്ല എന്തേലും കഴിക്കാൻ പറ്റത്തുള്ളൂ..."
അഭി സ്വന്തം അവസ്ഥയോർത്ത് പറഞ്ഞു.
" ഞാൻ ചെറുപ്പം മുതലേ ശീലിച്ചു പോയി. ഇപ്പൊ ഇതൊന്നുമില്ലാതെ ചോറുണ്ണുന്നതിനെ പറ്റി ചിന്തിക്കാനേ വയ്യ... "
സുചിത്ര പറഞ്ഞു.
" ഞങ്ങളൊക്കെ അയലയും, മത്തിയുമൊക്കെ കഴിക്കുമ്പോൾ നിങ്ങളൊക്കെ കഴിക്കുന്നത് അയക്കൂറയും, കരീമിനും പോലത്തെ മീനുകളാ... "
അഭി പാതി നിരാശയിൽ പറഞ്ഞു.
അവന്റെ പ്രാരാബ്ദം പറച്ചില് അവൾക്കത്ര രസിച്ചില്ല.
" നിർത്ത് അഭി. നമ്മുക്ക് വേറെയെന്തെങ്കിലും സംസാരിക്കാം... "
സുചിത്ര വിഷയം മാറ്റാൻ പറഞ്ഞു.
" മം.. "
അവനൊന്ന് മൂളി.
" നിന്റെ ചേച്ചിടെ കല്യാണം കഴിഞ്ഞിട്ട് ഇപ്പൊ ഭർത്താവിന്റെ വീട്ടിൽ തന്നെയാണോ താമസം..? "
" അല്ല... ഇടയ്ക്കിടയ്ക്ക് വരും. രണ്ടു, മൂന്ന് ദിവസം നിന്നിട്ട് പോകും. "
അഭി പറഞ്ഞു.
" ഹം "
" ചേച്ചി തറവാട്ടിലൊന്നും പോവാറില്ലേ...? "
അഭി ചോദിച്ചു.
" ഏത് തറവാട്ടിൽ...? എന്റെയോ അല്ലേൽ രാജേഷേട്ടന്റെയോ...? "
സുചിത്ര ചോദിച്ചു.
" ഏതേലും തറവാട്ടിൽ. "
" ഭർത്താവിന്റെ തറവാട്ടിൽ അങ്ങനെ പോകാറില്ല. ഇവിടുന്ന് ഒരുപാട് ദുരമുണ്ടല്ലോ...
എന്റെ തറവാട്ടിൽ ഇടയ്ക്ക് പോവാറുള്ളതാണ്. പക്ഷെ ഇപ്പൊ പോയിട്ട് കുറച്ചു മാസങ്ങളായി... "
" തറവാട്ടിൽ ആരൊക്കെയുണ്ട്..? "
" ചേട്ടൻ, അമ്മ, അച്ഛൻ. ചേട്ടൻ US ലാണ് രണ്ട് വർഷം കൂടുമ്പോൾ വരും. പിന്നെ ഇപ്പൊ വീണയും തറവാട്ടിലാണ് ഉള്ളത്... "
" ഇടയ്ക്കൊക്കെ അങ്ങോട്ട് പോയില്ലെങ്കിൽ അവര് പരിഭവം പറയില്ലേ..? "
" അങ്ങനെയുള്ള പ്രശ്നം ഒന്നുമില്ല. ഞാൻ അങ്ങോട്ട് പോയില്ലെങ്കിലും അമ്മയും, അച്ഛനും ഇടയ്ക്ക് ഇങ്ങോട്ട് വരാറുണ്ട്. പിന്നെ ഇപ്പൊ വീണ അവിടെ ഉണ്ടല്ലോ...? ഇടയ്ക്ക് കിച്ചുവിനെയും
💬 Comments
View all comments