Chapter Title : Curious case 2 [Willie Beamen]
തള്ളി കളഞ്ഞു".
ഞാൻ നടന്ന സത്യം പറഞ്ഞപ്പോൾ പേടിച്ചു വിറച്ചു കിളവൻ സീറ്റിൽ നിന്നും ചാടിയെന്നേറ്റു.കമ്പിയിൽ പിടിച്ചു മുന്നോട്ട് ഒരു നടത്തം പിന്നെ എന്നേ തിരിഞ്ഞു പോലും നോക്കിയില്ല.
അച്ഛൻ സർവീസിന്റെ അവസാനം ഘട്ടത്തിൽ ജയിലിലെ ഡ്യൂട്ടിയിൽ പെട്ടുപോയിരുന്നു.
ആ സമയം ജയിലിൽ നടന്ന ഒരു കൊലപാതകം. കേസിന്റെ പേരിൽ പ്രേമോഷൻ നടന്നില്ല.ന്യൂസിലും പത്രത്തിലും നല്ലോരും വാർത്തയും വന്നുയിരുന്നു.
എന്നിക് ഇറങ്ങാനുള്ള സ്റ്റോപ്പ് എത്തി.
എന്നോട് സുഖം വിവരം ചോദിച്ച കിളവനും മുന്നിൽ കൂടെയിറങ്ങി വേഗം നടന്നു പോയിരുന്നു.
ബസ് സ്റ്റോപ്പിൽ നിന്നും നോക്കുബോൾ ലോപ്പസിന്റെ ഇരുനില കൊട്ടാരം കാണാം.
റോഡ് ക്രോസ്സ് ചെയ്തു ഗേറ്റിന്റെ മുന്നിലേക്ക് ചെന്നപ്പോൾ സെക്യൂരിറ്റി എന്നേ തടഞ്ഞു.വീണ്ടും മുഖത്തെ സൺഗ്ലാസ് എടുത്തു മാറ്റേണ്ടി വന്നു.
ഭാഷ പ്രശ്നമുള്ളത് കൊണ്ടു അവനോടു കൂടുതൽ സംസാരിക്കാൻ ഞാൻ നിന്നില്ല.
"സോറി സാബ് ".ഒരു കാര്യമില്ലതെ എന്റെ പുറകെ അവൻ വീടിന്റെ വാതിൽ വരെ വന്നു പറഞ്ഞു കൊണ്ടേയിരുന്നു.
കുഴപ്പമില്ല എന്നു ഹിന്ദിയിൽ പറഞ്ഞപോൾ അവന്റെ മുഖം ഒന്നും തെളിഞ്ഞു തിരിച്ചു പോയി.
പുറത്തു കാറുകൾ ഒന്നുമില്ലയായിരുന്നു.വല്ലപ്പനും മാമ്മന്മാരും കമ്പനിയിൽ പോയി കാണണം.പകുതി ആശ്വാസം.
ഞാൻ വീട്ടിന്റെ അകത്തേക്ക് കയറി.
നല്ല മീൻ കറിയുടെ മണം പിടിച്ചു നേരെ കേറി ചെന്നത് അടുക്കളയിലേക്കാണ്.
ലില്ലി ആന്റിയും റെബേക്ക ആന്റിയും അടുക്കളയിൽ നല്ല ജോലിയിൽ ആയിരുന്നു.ഇട്ടിരുന്ന നെറ്റിയിൽ അതിന്റെ അടയാളങ്ങൾ കാണാനും ഉണ്ടായിരുന്നു.
"ഹലോ ആന്റിസ് ".ഞാൻ അടുക്കളയിലേക്ക് കേറി ചെന്നു വിളിച്ചു.
ഒരേപോലെ രണ്ടുപേരും എന്നേ തിരിഞ്ഞു നോക്കി.
"കൊച്ചുമുതലാളി എന്താണ് ഈ വഴിയിൽ ".പുച്ഛത്തോടെ
💬 Comments
View all comments