0%

Chapter Title : Curious case 3 [Willie Beamen]

Author : kkstories Read All Parts 622

നേരെ വീശിയാ ബാറ്റ് ഇടതു കൈകൊണ്ട് തടഞ്ഞു പിടിച്ചു വാങ്ങി ബാറ്റിന്റെ പിടികൊണ്ട് അവന്റെ വയറ്റിൽ ഒരു കുത്ത് കൊടുത്തു.

എന്റെ മുന്നിലേക്ക് വന്നവർക്ക് ഒക്കെയും ബാറ്റ് കൊണ്ട് കൊടുത്തു.കുട്ടത്തോടെയുള്ള ആക്രമണം ആയതു കൊണ്ട് എന്റെ ചുണ്ടിനു നെറ്റിക്കും മുകളിൽ ചോര ഒലിക്കുന്നായിരുന്നു.

അവസാനം കൈയിൽ കിട്ടിയ കസേരയും പൊക്കി പിടിച്ചു ഇഷന്റെ തല പൊളിക്കാൻ തുടങ്ങിയാ ഞാൻ പകുതിയിൽ നിർത്തിയിരുന്നു.

തന്റെ ചെവി പൊത്തിപിടിച്ചു ക്ലസിന്റെ മുലയിൽ എന്നെ പേടിയോടെ നോക്കി നില്കുവന്നവളെ കണ്ടാണ്.

⏩⏩⏩

പ്രിൻസിപ്പാളിന്റെ റൂമിൽ...

"മല്ലിക ടീച്ചർക്ക് പറ്റില്ലെങ്കിൽ റിസൈൻ ചെയ്തു പോകാൻ നോക്ക് ".

"കോളേജ് തുറന്ന ദിവസം തന്നെ ഇവന്മാര് തുടങ്ങി ".

പ്രൻസിപ്പാൾ ഭുവനചന്ദ്രൻ സാറിന്റെയും ഇംഗ്ലീഷ് സാർ അശോകൻ സാറിന്റെ ശബ്ദം ആ റൂമിൽ മുഴങ്ങി കേട്ടു.മല്ലിക ടീച്ചറിന്റെ നേരെയാണ് രണ്ടും.

മല്ലിക ടീച്ചർ വേറെയരുമല്ല.എന്നെ പേടിയോടെ നോക്കിനിന്നവൾ തന്നെ.

സാറുമാർ രണ്ടു ഇത്രയും സമയം സന്ദീപിനെയും ഇഷാൻയും പൊളിച്ചു അടിക്കുയായിരുന്നു അതു കഴിഞ്ഞണ് ക്ലാസ്സ്‌ ടീച്ചർ മല്ലികയുടെ നേരെ തിരിഞ്ഞത്.

നെൽസൺ ഹോസ്പിറ്റലിൽ പോയിരുന്നു.പക്ഷേ എന്റെ ശ്രദ്ധ മുഴുവൻ കണ്ണു ചുവപ്പിച്ചു എന്നെ നോക്കി ദഹിപ്പിക്കുന്നവാളേയായിരുന്നു.

"താൻ ഏതാടോ ".പ്രൻസിപ്പാൾ എന്നോടായി.

"ഹാരിസ് ന്യൂ അഡ്മിഷൻ ". അശോകൻ സാർ ഇടയിൽ കയറി പറഞ്ഞു.

"തല്ല് പിടിക്കാനാണോ മോനെ നീ ഇങ്ങോട്ട് വന്നത് ". എന്നെ നോക്കി പുച്ഛിച്ച പ്രൻസിപ്പാലിനെ ഞാൻ പാടെ അവഗണിച്ചു.

"ആ നെൽസൺ ഒക്കെയല്ലേ".

"കുഴപ്പമില്ല സാർ കൈയിൽ പ്ലാസ്റ്റർ ഇടണം". നൗഷാദ് സാർ മറുപടി പറഞ്ഞു.

"ഹരി ".

💬 Comments

View all comments