Chapter Title : Curious case 3 [Willie Beamen]
പഠിച്ചു കഴിഞ്ഞ പിള്ളേരാണ് മുഖത്തു പേരിനു മീശയും താടിയും.
ഫുട്ബോൾ കളി കഴിഞ്ഞു നിൽക്കുന്നതും കൊണ്ട് മണ്ണ് ജേഴ്സിൽ കാണാനുമുണ്ട്.
ഞാൻ ബൈക്ക് സ്റ്റാൻഡിൽ വെച്ചുയിറങ്ങി.
പിള്ളേരെ വിട്ടു സണ്ണി എന്റെ അടുത്തേക്ക് നടന്നു വന്നു.
"ടിറ്റോ,ഇതു എബി ഹാരിസ് സാറിന്റെ മകനാണ് ".
എന്നേ നോക്കിനിന്ന മൂന്നുപോരോടുമായി പറഞ്ഞു സണ്ണി അവരെ പരിചയപെടാൻ എനിക്കുവേണ്ടി മാറി തന്നു.
കൂട്ടത്തിൽ ആരോഗ്യമുള്ള ഒരുവനെ ഞാൻ അടുത്തേക്ക് വിളിച്ചു.പക്ഷേ മൂന്നുപേരും ഒന്നിച്ചാണ് മുന്നിലേക്ക് വന്നത്.
"കുറച്ചു നാളായി ഞാൻ സ്ഥലത്തു ഇല്ലായിരുന്നു,നിങ്ങളുടെ പേര് എങ്ങനെ".
"ഷാഹിർ,അലക്സ്,ടിറ്റോ".അവന്റെ ഇടവും വലവും നിന്ന കുട്ടുകാരെ എനിക്കും പരിചയപെടുത്തി അവസാനം കൈ എന്റെ നേരെ നീട്ടി ടിറ്റോയാണ് മറുപടി പറഞ്ഞതും.
ഞാൻ മൂന്നുപേർക്കും ചിരിച്ചു കൊണ്ടു കൈകൊടുത്തു.അപ്പോൾ ടിറ്റോയാണ് ഇവരുടെ ലീഡർ.
ഇവനെ എവിടെയോ കണ്ടു മറന്ന ആളെന്നപോലെയാണ് എന്റേനേരെയുള്ള മുന്നിന്റെ നോട്ടം.
"നിങ്ങൾ പരിചയപെടേണ്ട ഒരാളും കൂടെയുണ്ട് എന്റെ കസിൻ ബ്രദർ ഉണ്ണി".
" ചേട്ടാനും ഞങ്ങളുടെ ഫ്രണ്ട്ഷിപ്പ് എന്തിനാണ് ".ടിറ്റോയാണ് ആ ചോദ്യം ചോദിച്ചേ.
"ഇവിടെ പഠിക്കാൻ തീരുമാനിച്ചത് വളരെ വൈകിയാണ്,കമ്പനി അടിക്കാൻ ആരെങ്കിലും ഉണ്ടോന്നു സണ്ണിയോട് ചോദിച്ചു അവൻ നിങ്ങളുടെ പേര് പറഞ്ഞു".
"സണ്ണി ചേട്ടനോട് പറ്റില്ലെന്ന് പറയാൻ ഞങ്ങൾക്ക് ബുദ്ധിമുട്ടുണ്ട്".അലക്സ് കുറച്ചു മാറി നിന്നിരുന്ന സണ്ണിയെ നോക്കി കൊണ്ട് എന്നോട് പറഞ്ഞു.
"ഞങ്ങൾക്ക് ചേട്ടന്റെ കൂടെ കമ്പനി കൂടാൻ താല്പര്യമില്ല "."ഞങ്ങൾ കോളേജിൽ പോകുന്നത് പഠിക്കാനാണ് ".ടിറ്റോ തുടങ്ങിയതും ഷാഹിറാണ് പറഞ്ഞു മുഴുവിപ്പിച്ചതും.
മുന്നിനെയും കണ്ടാൽ അറിയാം എങ്ങെനെയോ പാസ്സ് ആയിട്ട് ക്യാഷ് കൊടുത്തു അഡ്മിഷൻ വാങ്ങിയതാണെന്ന്,എന്നാലും
💬 Comments
View all comments