Chapter Title : Curious case edited version 1,2,3,4 [Willie Beamen]
നല്ല മീൻ കറിയുടെ മണം പിടിച്ചു നേരെ അടുക്കളയിലേക്ക് ചെന്നു. ലില്ലി ആന്റിയും റെബേക്ക ആന്റിയും അവിടെ വലിയ ജോലിയിലായിരുന്നു.
“ഹലോ ആന്റീസ്!” ഞാൻ അടുക്കളയിലേക്ക് കയറിച്ചെന്നു.
രണ്ടുപേരും ഒരേപോലെ എന്നെ തിരിഞ്ഞു നോക്കി. “കൊച്ചുമുതലാളി എന്താണ് ഈ വഴിക്ക്?” പുച്ഛത്തോടെ റെബേക്ക ആന്റിയാണ് തുടങ്ങിയത്. വലിയ തമാശ കേട്ട പോലെ ലില്ലി ആന്റിയും കൂടെ ചിരിക്കുന്നുണ്ട്.
വലിയവീട്ടിൽ കുരുവിളയുടെ സ്വത്തുക്കൾ ഒരു 19-കാരൻ നോക്കി നടത്താൻ തുടങ്ങിയപ്പോൾ ഇവർ എനിക്ക് ഇട്ട പേരാണ് 'കൊച്ചുമുതലാളി'. രണ്ടുപേർക്കും എന്നെ കാണുമ്പോൾ ഉള്ളിൽ സ്നേഹമൊക്കെയുണ്ട്.
“അമ്മ പറഞ്ഞു ഇവിടെയൊന്ന് കയറാൻ,” ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
"വിക്ടറിന് സ്കൂളിൽ എന്തോ പ്രശ്നം..." ലില്ലി ആന്റിയുടെ സംസാരത്തിൽ ഒരു പേടി എനിക്ക് മനസ്സിലായി.
“അവൻ എവിടെ?” ഞാൻ ഗൗരവത്തിൽ ചോദിച്ചു.
“മുറിയിലുണ്ട്.”
“അമ്മച്ചി എവിടെ?” ഞാൻ വല്യമ്മയെക്കുറിച്ച് തിരക്കി.
“മെഡിക്കൽ ചെക്കപ്പിന് വിനിയുടെ കൂടെ പോയിരിക്കുകയാണ്.” റെബേക്ക ആന്റി എനിക്ക് ഒരു ഗ്ലാസ് വെള്ളം നീട്ടി.
ജോലി ചെയ്ത് വിയർത്തു നിൽക്കുന്ന അവരെ ഒന്നുകൂടി നോക്കി ഞാൻ വെള്ളം കുടിച്ചു. എത്രയൊക്കെ ജോലിക്കാരുണ്ടെങ്കിലും ലോപ്പസ് കുടുംബത്തിന് മരുമക്കൾ വെച്ചുണ്ടാക്കുന്നത് തന്നെ വേണം.
ഞാൻ വിക്ടറിന്റെ മുറിയിലേക്ക് നടന്നു. അമ്മയുടെ മൂന്ന് മക്കളിൽ നടുവിലത്തെ ആളാണ് എന്റെ അമ്മ. മൂത്ത ചേട്ടൻ മാണിക്കുന്നിന്റെ ഭാര്യയാണ് ലില്ലി ആന്റി. എമിലിയും റോസുമാണ് അവരുടെ മക്കൾ.അനിയൻ കോശിയുടെ ഭാര്യയാണ് റെബേക്ക ആന്റി. അവരുടെ മക്കളാണ് വിനിതയും വിക്ടറും.
എമിലിയും വിനിതയും എന്റെ പ്രായമാണ്. രണ്ടുപേരും ഇപ്പോൾ ഡോക്ടർമാരാണ്. വിക്കിയും റോസും റിയയും ഒരേ ക്ലാസ്സിലാണ്
💬 Comments
View all comments