Chapter Title : Curious case edited version 1,2,3,4 [Willie Beamen]
“അവൾ യൂണിഫോം മാറി കാഷ്വൽ ഡ്രസ്സ് ഇടാൻ തുടങ്ങിയല്ലേ...” അവളുടെ സ്വഭാവം മാറിയിട്ടില്ലെന്ന് ഞാൻ തമാശയായി പറഞ്ഞു.
“നിനക്ക് നിഖിലിനെ അറിയാമോ?” സണ്ണി ഗൗരവത്തോടെ എന്നെ നോക്കി.
“ആ പഠിപ്പിയെയോ?”
“അവന്റെ കസിനും പ്രിയയും തമ്മിൽ പ്രേമമായിരുന്നു. നിഖിൽ നിന്റെയും അവളുടെയും പഴയ കഥകൾ പറഞ്ഞ് ആ ബന്ധം പൊളിച്ചു.” സണ്ണി വീണ്ടും എന്നെ കുറ്റപ്പെടുത്തി.
“നോക്ക്... എന്റെ പേരിൽ നീ കളി ചോദിച്ചു. നിഖിൽ എന്റെ പേര് പറഞ്ഞ് അവളുടെ പ്രേമം പൊളിച്ചു. നിന്റെ പ്രശ്നം ഞാൻ നേരിട്ട് ചെന്ന് തീർത്തു. അത് പോട്ടെ, വിക്കിയുമായി ദിവ്യയ്ക്ക് എന്തോ ബന്ധമുണ്ടല്ലോ?” ദിവ്യയോട് സണ്ണിക്ക് വലിയ ഇഷ്ടമുള്ളത് കൊണ്ട് ഞാൻ അതൊന്ന് എറിഞ്ഞു നോക്കിയതാണ്.
“മരിയ ഷറപ്പോവ!” എന്നെ ഞെട്ടിച്ചുകൊണ്ട് സണ്ണി ബെഡിൽ എഴുന്നേറ്റു ഇരുന്നു.
“മ്മ്?” ഞാൻ അവനെ ശ്രദ്ധിച്ചു.
“അത് ദിവ്യയുടെ ഫേസ്ബുക്ക് പ്രൊഫൈൽ അല്ല. പ്രിയയുടെ അക്കൗണ്ടാണ്! എന്നോടുള്ള വിശ്വാസത്തിന് അവൾ ചാറ്റ് ചെയ്യുമ്പോൾ പറഞ്ഞതാണ്. പ്രിയയ്ക്ക് ഒരു പാവം ഇമേജ് ഉണ്ടല്ലോ, അത് കളയാതിരിക്കാനാണ് അവൾ അങ്ങനെ ചെയ്യുന്നത്. ദിവ്യ എല്ലാവരോടും ഫ്രണ്ട്‌ലി ആയതുകൊണ്ട് അവൾ എന്ത് അലമ്പു കാണിച്ചാലും ആരും ചോദിക്കില്ലല്ലോ.” സണ്ണി കാര്യം പറഞ്ഞു തുടങ്ങിയെങ്കിലും അവസാനം ദേഷ്യത്തിലായി.
“ദിവ്യ നിനക്ക് ഒരു ടൈംപാസ് ആണോടാ?” ഞാൻ അവനെ ഒന്ന് എരികേറ്റാൻ ചോദിച്ചു.
“അറിയില്ല... കല്യാണം കഴിക്കണമെന്ന് മമ്മി നിർബന്ധിക്കുന്നുണ്ട്.”
“കല്യാണമോ?” ഞാൻ ഒന്ന് പുച്ഛിച്ചു. “നല്ല പ്രായത്തിൽ പെണ്ണ് കിട്ടും.”
ചെക്കൻ സീരിയസ് ആണല്ലോ! “25 വയസ്സിൽ ലൈഫ് എൻജോയ് ചെയ്യേണ്ടേ? എന്നാലും നിനക്ക് ദിവ്യ തന്നെ
💬 Comments
View all comments