0%

Chapter Title : Curious case edited version 1,2,3,4 [Willie Beamen]

Author : kkstories Read All Parts 2.1K

നദിയെ എടുത്ത് ഞാൻ ഹാളിലേക്ക് നടന്നു. അവിടെ സോഫയിൽ ലൂക്കാച്ചനും പല്ലവി ചേച്ചിയും ഇരിപ്പുണ്ട്. പക്ഷേ ഹാളിലെ അന്തരീക്ഷത്തിന് എന്തോ ഒരു സുഖമില്ലായ്മ. പല്ലവി ചേച്ചി ടീവിയിൽ നോക്കി ഇരിക്കുന്നുണ്ടെങ്കിലും ശ്രദ്ധ എവിടെയോ ആണ്. ചേട്ടനാകട്ടെ മൊബൈലിൽ എന്തിലോ മുഴുകിയിരിക്കുന്നു.

"എപ്പോഴാടാ എത്തിയത്?" എന്നെ കണ്ടതും ചേട്ടൻ മൊബൈൽ മാറ്റി വെച്ച് ചോദിച്ചു.

"കുറച്ചു നേരമായി. സണ്ണിയുടെ വീട്ടിൽ വരെ ഒന്ന് പോയതാ," നദിയെ സോഫയിലിരുത്തി ഞാൻ പറഞ്ഞു.

"സണ്ണിയെ കണ്ടോ? അവൻ ഇപ്പോഴും ആ പഴയ കോഴിത്തരമൊക്കെ ആയിട്ട് നടക്കുകയാണോ?" ലൂക്കാച്ചൻ ഒന്ന് ചിരിച്ചു.

"അവന് മാറ്റമൊന്നുമില്ല ചേട്ടാ. അവൻ ഇപ്പോഴും 2010-ൽ തന്നെയാണ് ജീവിക്കുന്നത്," ഞാൻ പറഞ്ഞത് കേട്ട് പല്ലവി ചേച്ചി ഒന്ന് നോക്കി.

"എബി, നിനക്ക് കുടിക്കാൻ എന്തെങ്കിലും എടുക്കട്ടെ?" ചേച്ചി എഴുന്നേറ്റു കൊണ്ട് ചോദിച്ചു. പക്ഷേ ചേട്ടനെ ഒന്ന് നോക്കാൻ പോലും ചേച്ചി തയ്യാറായില്ല.

"വേണ്ട ചേച്ചി, ഞാൻ ഇപ്പോൾ വിക്കിയുടെ വീട്ടിൽ നിന്ന് കഴിച്ചിട്ടേയുള്ളൂ."

"നീ എന്തിനാ അവളോട് ചായ ചോദിക്കാൻ നിൽക്കുന്നത്? അവൾക്ക് അത് ഉണ്ടാക്കിത്തരാൻ സമയമില്ലല്ലോ," ചേട്ടൻ പതുക്കെ ഒന്ന് പിറുപിറുത്തു.

പല്ലവി ചേച്ചി തിരിഞ്ഞു നിന്ന് ചേട്ടനെ ഒന്ന് രൂക്ഷമായി നോക്കി. "എനിക്ക് സമയമില്ലാത്തത് കൊണ്ടല്ല, നിങ്ങളുടെ ഈ കുറ്റപ്പെടുത്തൽ കേൾക്കാൻ വയ്യാത്തത് കൊണ്ടാണ്. എബി വന്നപ്പോൾ പോലും എന്നെ ഒന്ന് കുറ്റപ്പെടുത്തണം അല്ലേ?"

"ഞാൻ സത്യമല്ലേ പറഞ്ഞത്? ഒരു ദിവസം പോലും സമാധാനമായി ഇവിടെ ഇരിക്കാൻ നിനക്ക് പറ്റില്ലല്ലോ." ലൂക്കാച്ചന്റെ സ്വരവും അല്പം ഉയർന്നു.

ഞാൻ ഒന്ന് പരുങ്ങി. ഇവർ തമ്മിൽ എന്തോ വലിയ

💬 Comments

View all comments