0%

Chapter Title : Curious case edited version 1,2,3,4 [Willie Beamen]

Author : kkstories Read All Parts 2.1K

വഴക്ക് നടന്നിട്ടുണ്ട്. സാധാരണ ലൂക്കാച്ചൻ ചേച്ചിയെ ജീവനാണ്, ചേച്ചിക്കും തിരിച്ചങ്ങനെ തന്നെ. നദി അപ്പോഴും നിഷ്കളങ്കമായി എന്റെ കയ്യിലിരുന്ന വാച്ചിൽ നോക്കി കളിക്കുകയായിരുന്നു.

"ചേട്ടാ... വിട്ടേക്ക്. വെക്കേഷൻ ആഘോഷിക്കാൻ വന്നതല്ലേ," ഞാൻ ഇടയിൽ കയറി പറഞ്ഞു.

"വെക്കേഷനോ? നിന്റെ ചേച്ചിക്ക് ഇവിടെ നിൽക്കാൻ താല്പര്യമില്ല എബി. നാളെത്തന്നെ തിരിച്ചു പോകണം എന്നാണ് പറയുന്നത്," ചേട്ടൻ ദേഷ്യത്തോടെ എഴുന്നേറ്റ് തന്റെ റൂമിലേക്ക് നടന്നു.

പല്ലവി ചേച്ചി ഒന്നും മിണ്ടാതെ അടുക്കളയിലേക്ക് പോയി. അല്പം കഴിഞ്ഞ് ചേച്ചി ഒരു ഗ്ലാസ് നാരങ്ങാവെള്ളവുമായി വന്നു.

"നീ അത് കാര്യമാക്കണ്ട എബി. നിനക്ക് പഠനം തുടങ്ങണ്ടേ? കോളേജിൽ പോകാൻ എല്ലാം റെഡിയായോ?" ചേച്ചി ആ വിഷയം മാറ്റാൻ നോക്കി.

"മ്മ്... എല്ലാം ശരിയായി ചേച്ചി. നാളെയാണ് ശരിക്കും തുടങ്ങുന്നത്."

"സൂക്ഷിക്കണം. പഴയത് പോലെയല്ല ഇപ്പോൾ. അപ്പന് പഴയത് പോലെ ഡിപ്പാർട്ട്‌മെന്റിൽ പിടിപാടില്ല. എന്തെങ്കിലും പ്രശ്നമുണ്ടാക്കിയാൽ നിന്നെ സഹായിക്കാൻ ആരും കാണില്ല," ചേച്ചി ഒരു മുന്നറിയിപ്പ് പോലെ പറഞ്ഞു.

എനിക്ക് അപ്പനെ ഓർമ്മ വന്നു. സത്യമാണ്, അപ്പൻ ഇപ്പോൾ സർവീസിലില്ല. വലിയവീട്ടിൽ കുരുവിളയുടെ പേരക്കുട്ടി എന്നതിനേക്കാൾ, സസ്പെൻഷനിലായ ഒരു പോലീസ് ഓഫീസറുടെ മകൻ എന്ന ലേബലാണ് ഇപ്പോൾ എനിക്ക് പുറത്തുള്ളത്.

"ഞാൻ ശ്രദ്ധിച്ചോളാം ചേച്ചി. പഴയ എബിയല്ല ഞാൻ."

“ഹായ് ചേട്ടായി!” ഉണ്ണി എന്റെ അടുത്തേക്ക് വന്നു.

“നീ ഇവരുടെ കൂടെ വന്നോ?” മര്യാദയ്ക്ക് വേണ്ടി ഞാൻ അവനോട് ചോദിച്ചു.

“ഞാൻ ഇനി മുതൽ ഇവിടെയല്ലേ...” ഉണ്ണി എന്നെ നോക്കി കള്ളച്ചിരിയോടെ പറഞ്ഞു.

“ഇവിടെയോ?” ഓരോന്നായി കേറി വരികയാണല്ലോ! ഞാൻ അടുക്കളയിലേക്ക് വീണ്ടും നോക്കി.

💬 Comments

View all comments