Chapter Title : Curious case edited version 1,2,3,4 [Willie Beamen]
പല്ലവി ചേച്ചി ജോലിയിലാണെങ്കിലും ഇടയ്ക്ക് ഇങ്ങോട്ടൊരു ശ്രദ്ധയുണ്ട്.
”SNC കോളേജിൽ,” ഉണ്ണി കോളേജിന്റെ പേര് പറഞ്ഞു.
“സബ്ജക്ട് എന്താണ്?”
“നിങ്ങളുടെ ക്ലാസ്സിൽ തന്നെ!”
ഇനി ഇവനെയും സഹിക്കണമല്ലോ എന്ന് ഞാൻ ഓർത്തു. “ചേട്ടനും ചേച്ചിയും തമ്മിൽ എന്താ പ്രശ്നം?” ഞാൻ പതുക്കെ ചോദിച്ചു.
“ഇന്ന് പോരാൻ നേരം ലൂക്കാച്ചനും അച്ഛനും കൂടെ വീണ്ടും പഴയ ബിസിനസ് കാര്യം പറഞ്ഞ് വഴക്കായി. വിഷമം വന്നപ്പോൾ ചേട്ടൻ അടിച്ചങ്ങ് കിണ്ടിയായി. ചേച്ചി കലിപ്പിലായി, പിന്നെ ഞാനാണ് കാർ ഓടിച്ച് ഇങ്ങോട്ട് വന്നത്.” ഉണ്ണി ചേച്ചിയുടെ വീട്ടിൽ നടന്ന കാര്യങ്ങൾ വ്യക്തമാക്കി.
“എന്റെ നദി... നിന്റെ അപ്പൻ നന്നാകില്ലേ?” ഞാൻ കയ്യിലിരുന്ന കുഞ്ഞുപെണ്ണിനെ നോക്കി ചോദിച്ചു. അവൾ നിഷ്കളങ്കമായി തന്റെ കുഞ്ഞിക്കൈകൾ മലർത്തി കാണിച്ചു.
“എബി കുളിച്ചിട്ട് വരാം കേട്ടോ...” നദിയെ ഉണ്ണിയുടെ കയ്യിൽ കൊടുത്ത് ഞാൻ റൂമിലേക്ക് പോയി.
മുറിയുടെ വാതിൽ തുറന്നു കിടക്കുകയായിരുന്നു. കിടക്കവിരി മാറ്റിയിരിക്കുന്നു. രണ്ട് ബാഗുകൾ അവിടെ ഇരിപ്പുണ്ട്; ഉണ്ണി ഇനി എന്റെ കൂടെയാണ് താമസം. 'ആ ഗസ്റ്റ് റൂം തുറന്നു കൊടുത്താൽ പോരായിരുന്നോ മമ്മിക്ക്' എന്ന് ഞാൻ വെറുതെ ചിന്തിച്ചു.
കുളി കഴിഞ്ഞ് താഴേക്ക് ചെന്നപ്പോൾ ലിവിങ് റൂമിൽ എല്ലാവരും ഉണ്ടായിരുന്നു. നദി തന്റെ ടൂർ വിശേഷങ്ങൾ പറഞ്ഞ് കൈകൊട്ടി ചിരിക്കുന്നു. ചേട്ടൻ മാത്രം ആരോടും മിണ്ടാതെ മൊബൈലിൽ നോക്കിയിരിക്കുകയാണ്.
“ലൂക്കാ...” ഞാൻ അവനെ വിളിച്ചു. കെട്ടിയോന്റെ പേര് വിളിച്ചത് കൊണ്ടാണോ എന്നറിയില്ല, ചേച്ചി എന്നെയൊന്ന് രൂക്ഷമായി നോക്കി.
“എന്താടാ?” കലിപ്പ് മാറിയിട്ടില്ലാത്ത ഭാവത്തിൽ മൊബൈൽ മാറ്റിവെച്ച് അവൻ എന്നെ നോക്കി. പുറത്തേക്ക് വരാൻ
💬 Comments
View all comments