Chapter Title : Curious case edited version 1,2,3,4 [Willie Beamen]
ഒന്ന് നന്നാവാനെങ്കിലും നോക്കിക്കൂടെ?”
“തളർത്താനുള്ള പരിപാടിയാണോ?”
“ഒന്ന് പൊക്കാൻ നോക്കിയതാ...”
“ആഹാ... ഞാൻ പൊങ്ങിവരുന്നുണ്ട്.”
“നാറി! വേണ്ട വേണ്ട...” അവളുടെ കുസൃതി നിറഞ്ഞ ചിരി ഫോണിന്റെ മറുതലയ്ക്കൽ ഞാൻ കേട്ടു.
“ശരി, ഞാൻ വെക്കുകയാണ്.”
“വെക്കല്ലേ എബി... നിന്നെ അന്വേഷിച്ച് പൗലോ ഇന്ന് ഓഫീസിൽ വന്നിരുന്നു.” പെട്ടെന്ന് സഞ്ജനയുടെ സ്വരം മാറി.
“അയാൾ ജയിലിൽ നിന്നിറങ്ങിയോ?” ഞാൻ കൂൾ ആയി ചോദിച്ചു.
“നിന്റെ അപ്പൻ കുരുവിള തന്നെയാണല്ലോ അയാളെ പുറത്തിറക്കിയത്. തന്റെ ഗുണം അങ്ങേര് കാണിച്ചു.” സ്വന്തം കമ്പനി മുതലാളിയോടുള്ള അരിശമാണ് സഞ്ജനയ്ക്ക്.
“പൗലോ എന്താ ചോദിച്ചത്?” എന്റെ ഒരു ഇടി കിട്ടിയതിന്റെ കലിപ്പ് കാണുമെങ്കിലും ഒരു മുൻകരുതൽ നല്ലതാണ്.
“അവൻ നിന്റെ അഡ്രസ്സും വാങ്ങി പോയിട്ടുണ്ട്. വീണയുടെ കല്യാണം ഉറപ്പിച്ചു.” സഞ്ജന വിളി വന്ന കാര്യം പറഞ്ഞു.
“അപ്പൊ അതാണല്ലേ കാര്യം! അവളെ കയറിപ്പിടിച്ച പൗലോ പുറത്തിറങ്ങി, അവളുടെ കല്യാണവും ഉറപ്പിച്ചു. കുരുവിളയ്ക്ക് ഇപ്പോൾ തന്നെ മതിയാകും, കാര്യം കാണാൻ നമ്മളെ വേണ്ടല്ലോ.”
“കല്യാണച്ചെക്കനെ നിനക്കറിയാം, അജയനാണ്.”
“ആഹാ... ബെസ്റ്റ്! എന്നാണ് കല്യാണം?”
“നാളെയാണ്.”
“കഴിഞ്ഞിട്ട് പറഞ്ഞാൽ മതിയായിരുന്നു.”
“നീ എന്നാടോ ഇങ്ങോട്ട് വരുന്നത്?” ആ ചോദ്യത്തിൽ ഒരു ചെറിയ വിഷമം ഒളിഞ്ഞു കിടപ്പുണ്ടായിരുന്നു.
“നോക്കാം... കോളേജ് ഒന്ന് സെറ്റാകട്ടെ. അച്ചുയേട്ടന്റെ കടയിൽ പോയപ്പോൾ നിന്റെ ചില 'പതിവുകാരികൾ' അന്വേഷിക്കുന്നുണ്ടായിരുന്നു.”
“മ്മ്... അതൊക്കെ ഞാനും മിസ്സ് ചെയ്യുന്നുണ്ട്.”
“നിന്റെ പേരിലുള്ള കേസുകളൊക്കെ തള്ളിപ്പോയിട്ടുണ്ട് എബി. പരാതി കൊടുത്തവർ തന്നെ പിൻവലിച്ചാൽ കോടതിയിൽ നിൽക്കില്ലല്ലോ.” സഞ്ജന പറഞ്ഞപ്പോൾ എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. തെളിവും സാക്ഷിയുമൊക്കെയാണല്ലോ എല്ലാത്തിനും
💬 Comments
View all comments