Chapter Title : Curious case edited version 1,2,3,4 [Willie Beamen]
മുകളിൽ.
“എന്റെ ബൈക്ക്?”
“അതൊക്കെ വിട്ടേക്ക് എബി...” അവൾ കൂളായി പറഞ്ഞു. വലിയവീട്ടിൽ കുരുവിള എനിക്ക് തന്നതിൽ വെച്ച് തിരിച്ചു വാങ്ങിയപ്പോൾ ഏറ്റവും നഷ്ടബോധം തോന്നിയത് എന്റെ ബൈക്കിന്റെ കാര്യത്തിലാണ്.
“ശരി വക്കീലേ...”
“ഞാൻ പറഞ്ഞത് ഓർമ്മയുണ്ടല്ലോ.”
“ഇപ്പോൾ പേപ്പർ വർക്കുകൾ നടക്കട്ടെ, നാളെ വാദിക്കാൻ ഒരവസരം വരും. മൂന്ന് വർഷമായി ഇതുതന്നെയല്ലേ നീ പറയുന്നത്?”
“ശരി... ഗുഡ് നൈറ്റ്.” ഞാൻ ഫോൺ വെച്ചു.
സഞ്ജനയും ഞാനും തമ്മിലുള്ള ആ പഴയ കഥകൾ നിങ്ങൾക്ക് മനസ്സിലായി കാണില്ല. സഞ്ജന ഞങ്ങളുടെ കമ്പനിയിലെ ജൂനിയർ വക്കീലാണ്. ഒരിടയ്ക്ക് ഞങ്ങൾ തമ്മിൽ നല്ല അടുത്തു. പക്ഷേ വഴി തെറ്റി പോകാൻ തുടങ്ങിയപ്പോൾ ആ ബന്ധം ഒരു മതിലിന്റെ അപ്പുറവും ഇപ്പുറവും ഞങ്ങൾ നിർത്തി.
പൗലോ ഒരു ഗുണ്ടയാണ്. വീണ ഞങ്ങളുടെ കമ്പനിയിലെ ജോലിക്കാരിയും. അജയനാകട്ടെ കുരുവിളയുടെ ഡ്രൈവറും. ഒരു മലയോര ഗ്രാമത്തിലെ പ്രമാണിയുടെ കൊച്ചുമകനോട് നാട്ടുകാർക്കുള്ള സ്നേഹം പലപ്പോഴും എനിക്ക് വിനയായിട്ടുണ്ട്. പോലീസ് കേസുകൾ, മദ്യം, പിന്നെ സഞ്ജനയെപ്പോലെ കുറെ ആളുകൾ... ആ അനുഭവങ്ങളൊന്നും എന്നെ മാറ്റിയെന്ന് ഞാൻ അവകാശപ്പെടില്ല.
ഉണ്ണി നല്ല ഉറക്കത്തിലാണ്. ഞാനും പതുക്കെ ബെഡിലേക്ക് കിടന്നു. എ.സി മീഡിയത്തിൽ സെറ്റ് ചെയ്തു വെച്ചു.
പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോൾ പതിവ് നടത്തത്തിന് പോയി. തിരിച്ചു വരുമ്പോൾ ചേട്ടൻ മുറ്റത്തിരുന്ന് പത്രം വായിക്കുന്നുണ്ടായിരുന്നു.
“ഗുഡ് മോർണിംഗ്,” ഞാൻ വിഷ് ചെയ്തു.
“സാർ രാവിലെ എവിടെ പോയി?” പത്രം മാറ്റാതെ തന്നെയായിരുന്നു മറുപടി. രാവിലെ തന്നെ ഒരു കാര്യവുമില്ലാതെ അവന്റെ പുച്ഛം. ഞാൻ നേരെ റൂമിലേക്ക് വിട്ടു.
ഫ്രഷായി ഇറങ്ങിയപ്പോൾ
💬 Comments
View all comments