0%

Chapter Title : Curious case edited version 1,2,3,4 [Willie Beamen]

Author : kkstories Read All Parts 2.1K

ഉണ്ണി റെഡിയായി നിൽക്കുന്നു. “നീ എങ്ങോട്ടാടാ?”

“കുറച്ച് ഷോപ്പിംഗ് ഉണ്ട്.”

“ഞാനും വരുന്നു. നാളെ കോളേജ് തുറക്കുകയല്ലേ, ഡ്രസ്സ് എടുക്കണം.”

ഞങ്ങൾ ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചു. ബൈക്ക് കിട്ടില്ലെന്ന് ഉറപ്പായതുകൊണ്ട് പുതിയ ഒരെണ്ണം വാങ്ങുന്നതിനെക്കുറിച്ച് ഞാൻ ആലോചിച്ചു. മമ്മിയോട് പറഞ്ഞ് ഞങ്ങൾ ടൗണിലേക്ക് ബസ് കയറി.

“ചേട്ടൻ ആരോടും മിണ്ടാത്തതെന്താ?” ഉണ്ണിക്ക് ഇതൊക്കെയേ ചോദിക്കാനുള്ളൂ.

“ചില സമയത്ത് എന്റെ കൺട്രോൾ പോകും ഉണ്ണി. അതുകൊണ്ട് ഇപ്പോൾ ആവശ്യമില്ലാത്ത കാര്യങ്ങളിൽ അഭിപ്രായം പറയാൻ പോകാറില്ല.” അവന് വിശ്വസിക്കാൻ പറ്റുന്ന ഒരു മറുപടി ഞാൻ കൊടുത്തു.

“ചേട്ടൻ എന്റെ ചേച്ചിയോട് എങ്ങനെയാ അടുത്തത്?”

“നിന്റെ ചേച്ചി എന്റെ സീനിയർ ആയിരുന്നു.”

“വാട്ട്?” ഉണ്ണി അവിശ്വസനീയതയോടെ എന്നെ നോക്കി.

“കുഞ്ഞുണ്ണീ... നിന്റെ ചേച്ചിയെ ഞാൻ വളച്ചെടുത്തതാടാ.” 'ഈ തെണ്ടിയാണ് എന്റെ ചേച്ചിയുടെ ലൈഫ് നശിപ്പിച്ചത്' എന്ന ഭാവത്തിലാണ് അവൻ ഇപ്പോൾ എന്നെ നോക്കുന്നത്.

“ഇപ്പോൾ നിങ്ങൾ തമ്മിൽ...?” ഉണ്ണിയുടെ ടോൺ മാറി. അവനെ ഒന്ന് കളിപ്പിക്കാം എന്ന് തന്നെ ഞാൻ കരുതി.

“എന്റെ പേരിൽ ഒരു പെണ്ണ് കേസ് വന്നിരുന്നു...”

“ഞാൻ അറിഞ്ഞില്ല!” ആ കള്ളം ഉണ്ണി അപ്പാടെ വിശ്വസിച്ചു. അവൻ എന്നെ കേൾക്കാൻ റെഡിയായി നിന്നു. ഞാൻ ഒരു കഥ മെനയാൻ തുടങ്ങി.

“പ്ലസ് ടു കഴിഞ്ഞുള്ള വെക്കേഷൻ സമയം. സണ്ണിയും ഞാനും കൂടി ഫുട്ബോൾ കളിയും കായലിൽ ചാട്ടവുമായി നടക്കുകയായിരുന്നു. വെറുതെയിരുന്ന എന്നെ വിളിച്ച് സണ്ണി ഒരു പെണ്ണിനെ കാണാൻ പോയതാണ് എല്ലാത്തിന്റെയും തുടക്കം. അവൾക്ക് അവനെ ഇഷ്ടമായില്ല, പക്ഷേ സണ്ണി നടത്തം നിർത്തിയതുമില്ല.” ഞാൻ കഥ തുടർന്നു.

💬 Comments

View all comments