0%

Chapter Title : Curious case edited version 1,2,3,4 [Willie Beamen]

Author : kkstories Read All Parts 2.1K

“എന്നിട്ട്?” ഉണ്ണി ആകാംക്ഷയോടെ ചോദിച്ചു.

“ഒരു ദിവസം ഞാൻ ആ പെണ്ണിന്റെ കയ്യിൽ കയറിപ്പിടിച്ചു. അവളുടെ ചേട്ടന്മാർ വന്ന് വലിയ ഇടിയായി. ഒടുവിൽ പോലീസ് കേസും!” സത്യത്തിൽ സണ്ണിയാണ് അവളുടെ കൈപിടിച്ചത്, പക്ഷേ ക്രെഡിറ്റ് ഞാൻ എടുത്തു.

“സണ്ണി ചേട്ടൻ ഒരു എണ്ണിയാണ്!” ഗൗരവത്തോടെ ഉണ്ണി എന്നെ നോക്കി.

“എണ്ണിയല്ല, തോട്ടിയാണ് അവൻ,” ഞാൻ ഒന്നുകൂടി മുപ്പിച്ചു കൊടുത്തു.

“അതിന് ശേഷം ആ പെണ്ണിനെ കണ്ടിട്ടുണ്ടോ?”

“ഇന്നലെയും കൂടി വിളിച്ചിരുന്നു. സഞ്ജന... കല്യാണം കഴിഞ്ഞ് പുല്ലാടാണ് താമസം.” ഒരു ബന്ധവുമില്ലാതെ സഞ്ജന ചേച്ചിയെ ഈ കഥയുടെ ഇടയിലേക്ക് ഞാൻ വലിച്ചിട്ടു.

“സണ്ണി ചേട്ടന് ഈ കാര്യം അറിയാമോ?”

“ഇല്ല!”

അവൻ കൂടുതൽ ഒന്നും ചോദിച്ചില്ല. ഉണ്ണിയുടെ കണ്ണിൽ ഞാൻ ഇപ്പോൾ ഒരു ഒന്നാംതരം പെണ്ണ് പിടിയനാണ്.

ഞങ്ങൾ ബസ് സ്റ്റാൻഡിൽ ഇറങ്ങി ടൗണിലെ ഒരു മെൻസ് ഷോപ്പിൽ കയറി. ഞാൻ മൂന്ന് ഷർട്ടും മൂന്ന് ടീ ഷർട്ടും എടുത്തു. ഉണ്ണി രണ്ട് ജോഡി ജീൻസും ഷർട്ടും വാങ്ങി. ഷോപ്പിംഗ് കഴിഞ്ഞ് ഉണ്ണി നോട്ട്ബുക്കും ബാഗും ഒക്കെ വാങ്ങി. ഞാൻ നേരത്തെ തന്നെ എല്ലാം സെറ്റ് ചെയ്തിരുന്നു.

തിരിച്ചു പോകുന്നതിന് മുൻപ് ആഹാരം കഴിക്കാൻ കയറി. ഉണ്ണിയെ എന്റെ കൂടെ നിർത്താൻ ഈ ചിലവ് അത്യാവശ്യമാണ്. കോളേജിൽ അവൻ കൂടെയില്ലെങ്കിൽ ഞാൻ ഒറ്റപ്പെട്ടു പോകും. അവന്റെ ഇഷ്ടം നോക്കി നൂഡിൽസും ചില്ലി ചിക്കനും ഓർഡർ ചെയ്തു. കഴിച്ചു പകുതിയായപ്പോൾ എന്റെ തോളിൽ ഒരു കൈ വന്നു വീണു.

തിരിഞ്ഞു നോക്കിയപ്പോൾ എമിലിയും വിനിതയും!

“ചേട്ടനെ കാണാനില്ലല്ലോ!” വിനിയായിരുന്നു ആക്കി

💬 Comments

View all comments