Chapter Title : Curious case edited version 1,2,3,4 [Willie Beamen]
സംസാരിച്ചു തുടങ്ങിയത്. രണ്ടുപേരും സാരിയാണ് ഉടുത്തിരിക്കുന്നത്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വരുന്നതിന്റെ ക്ഷീണം രണ്ടുപേരുടെയും മുഖത്തുണ്ട്.
“ഞാൻ ഇവിടെയൊക്കെത്തന്നെയുണ്ട്. നിങ്ങൾ ഇരിക്ക്,” ഞാൻ അവരോട് പറഞ്ഞു.
“വർഷാ...” എമിലി അല്പം മാറി നിൽക്കുന്ന ഒരു പെണ്ണിനെ വിളിച്ചു.
എന്റെ നോട്ടം അങ്ങോട്ട് പോയി. ലൈറ്റ് മഞ്ഞ നിറത്തിലുള്ള സാരി ഉടുത്ത ഒരു പെൺകുട്ടി. വട്ടമുഖം, നീട്ടിയെഴുതിയ കണ്ണുകൾ, ലിപ്സ്റ്റിക് പുരട്ടിയ ചുണ്ടുകൾ. കഴുത്തിന് താഴെ വെട്ടി നിർത്തിയ മുടി. അധികം പൊക്കമില്ലാത്ത ഒരു 'ഗുണ്ടുമണി' പെണ്ണ്!
അവൾ എന്നെയും ഉണ്ണിയെയും നോക്കി ചിരിച്ചു. ഞാൻ തിരിച്ചു ചിരിച്ചെങ്കിലും ഉണ്ണി ഭക്ഷണത്തിലേക്ക് തന്നെ ശ്രദ്ധ മാറ്റി.
“വർഷാ, ഇതാണ് ഞങ്ങൾ പറയാറുള്ള 'കൊച്ചുമുതലാളി',” വിനി പരിചയപ്പെടുത്തിയപ്പോൾ വർഷ ചിരിയടക്കാൻ പാടുപെടുന്നത് ഞാൻ കണ്ടു.
“ഞാൻ വർഷ. ഇവരുടെ കൂടെ വർക്ക് ചെയ്യുന്നു,” അവൾ സ്വയം പരിചയപ്പെടുത്തി. ഒരു ഡോക്ടറുടെ പക്വതയൊന്നും അവൾക്കില്ല, നല്ല നാണവുമുണ്ട്.
“ഇരിക്കൂ,” ഞാൻ വർഷയോട് പറഞ്ഞു. അവർക്ക് കൂട്ട് കൊടുക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.
അടുത്തു കിടന്ന കസേര വലിച്ചിട്ട് വർഷയ്ക്ക് ഇരിക്കാൻ കൊടുത്തുകൊണ്ട്, അതുവരെ മിണ്ടാതിരുന്ന ഉണ്ണി കളി തുടങ്ങി. “വെജ് ഓർ നോൺ വെജ്?” ഉണ്ണി വർഷയെ നോക്കി ഒലിപ്പിച്ചു തുടങ്ങി.
“ബിരിയാണി!” അധികം ആലോചിക്കാതെ എമിലി മറുപടി പറഞ്ഞു.
ഉണ്ണി ഞെട്ടി എന്നെ നോക്കി. എല്ലാവരും നൂഡിൽസ് കഴിക്കുമെന്ന് കരുതി ബാക്കി വന്ന പൈസ എണ്ണി നോക്കി നിന്ന ഉണ്ണിയുടെ അവസ്ഥ കഷ്ടമായിരുന്നു. വാ പൊളിച്ചു നിന്ന ഉണ്ണിയെ നോക്കി ചിരിച്ചുകൊണ്ട് ഞാൻ മൂന്ന് ചിക്കൻ ബിരിയാണി പറഞ്ഞു. വർഷയും
💬 Comments
View all comments