Chapter Title : Curious case edited version 1,2,3,4 [Willie Beamen]
ഉണ്ണിയുടെ ഭാവം കണ്ട് ചിരിക്കുന്നുണ്ടായിരുന്നു.
“ഉണ്ണി എപ്പോഴാ വന്നത്?” അവന്റെ ചമ്മൽ മാറ്റാൻ വിനി ചോദിച്ചു.
“ഇന്നലെ എത്തി. അഡ്മിഷൻ കിട്ടിയത് ഇവിടെയാണ്,” ഉണ്ണി കഷ്ടപ്പെട്ട് പറഞ്ഞു. ഇടയ്ക്ക് എന്നെ ഒന്ന് ദേഷ്യപ്പെട്ട് നോക്കാനും അവൻ മറന്നില്ല.
“എബി, നിന്റെ ബിസിനസ് പൂട്ടിയെന്ന് കേട്ടല്ലോ?” എമിലി വീണ്ടും എനിക്കിട്ട് കൊട്ടി. വിനിയും എമിലിയും കണ്ണുകൊണ്ട് എന്തൊക്കെയോ സംസാരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു.
"പാപ്പർ ഹർജി കൊടുത്തു മോളേ,” ഞാൻ തിരിച്ചും പരിഹസിച്ചു.
ബിരിയാണി വന്നു, അവർ കഴിക്കാൻ തുടങ്ങി. ഞാൻ മൂന്ന് ഐസ്ക്രീം കൂടി പറഞ്ഞു. ബിൽ സെറ്റ് ചെയ്ത് കൈ കഴുകി തിരികെ വന്നു.
“നീ വിക്കിയെ കണ്ടോ?” വിനി ഒരു ചേച്ചിയുടെ അധികാരത്തോടെ ചോദിച്ചു. സ്വന്തം അനിയനാണെങ്കിലും എന്ത് പ്രശ്നം വന്നാലും വിക്കി എന്നെയാണ് വിളിക്കാറുള്ളത്.
“അവന്റെ സ്കൂളിൽ എന്തോ പ്രശ്നം,” ഞാൻ കവർ കയ്യിലെടുത്തു.
”നന്നാവാൻ ഉദ്ദേശമില്ലേടാ?” എമിലി ചോദിച്ചു.
“ഉണ്ടല്ലോ... ഞാനും കോളേജിൽ അഡ്മിഷൻ എടുത്തിട്ടുണ്ട്.”
എന്റെ മറുപടി കേട്ട് മൂന്നുപേരും കഴിക്കുന്നത് നിർത്തി. “തമാശ പറയുകയാണോ?” എമിലിയാണ് ചോദിച്ചത്. വിനി ഒരു ഗ്ലാസ് വെള്ളം കുടിച്ച് ദയനീയമായി എന്നെ നോക്കിയിരുന്നു.
“ഉണ്ണിയോട് ചോദിക്ക്...” ഞാൻ ചിരിച്ചുകൊണ്ട് ഉണ്ണിയെ പിടിച്ച് മുന്നിൽ നിർത്തി.
“അതെ ചേച്ചിമാരേ...” ആവേശത്തോടെ ഉണ്ണി അത് ശരിവെച്ചെങ്കിലും, അവനെ ശ്രദ്ധിക്കാതെ വിനിയും എമിലിയും എന്നെ നോക്കി പല്ലുകടിക്കുകയായിരുന്നു.
“നിങ്ങൾ കഴിച്ചോളൂ, ഞാൻ ബിൽ കൊടുത്തിട്ടുണ്ട്. ഞങ്ങൾ ഇറങ്ങുകയാണ്,” എമിലിയുടെ തോളിൽ പിടിച്ച് വിനിയെ നോക്കി ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു. വിനി തിരിച്ചൊരു കൃത്രിമ ചിരി നൽകിയപ്പോൾ, എമിലി
💬 Comments
View all comments