Chapter Title : Curious case edited version 1,2,3,4 [Willie Beamen]
തിരിഞ്ഞിരുന്ന് വീണ്ടും സിനിമ പ്ലേ ചെയ്തു. സത്യം പറഞ്ഞാൽ ടിറ്റോയും സംഘവും എന്നെ അവഗണിച്ചതിന്റെ ഫ്രസ്ട്രേഷൻ തീർക്കാൻ ഉണ്ണിക്കിട്ട് ഒരു കൊട്ട് കൊടുത്തതാണ്.
⏩⏩⏩
പിറ്റേന്ന് രാവിലെ അഞ്ച് മണിക്ക് തന്നെ ഞാൻ എഴുന്നേറ്റു. ഇന്ന് മുതൽ ജോഗിംഗ് ആരംഭിക്കണം. താഴേക്ക് വന്നപ്പോൾ മമ്മി മുന്നിലുണ്ട്. കുളി കഴിഞ്ഞ് അടുക്കളയിൽ കയറാനുള്ള ഒരുക്കത്തിലാണ്.
“നിന്റെ തീരുമാനത്തിൽ മാറ്റമൊന്നുമില്ലല്ലോ?” രാവിലെ തന്നെ മുഖത്ത് കലിപ്പാണ്.
“എന്റെ മമ്മി, എനിക്ക് 23 വയസ്സല്ലേ ആയുള്ളൂ...”
“പ്രസവിച്ച എനിക്കറിയാല്ലോ നിന്റെ പ്രായം!” പുച്ഛത്തോടെ പത്രം ടീപ്പോയിലിട്ട് മമ്മി എന്റെ നേരെ തിരിഞ്ഞു. “കോളേജാണ്, അതോർമ്മ വേണം.”
മമ്മിക്ക് ഒരു പുഞ്ചിരി നൽകി ഞാൻ പുറത്തിറങ്ങി. മനോഹരമായ പ്രഭാതം. നടന്നു പകുതിയായപ്പോൾ പണ്ട് സ്കൂളിൽ എന്നെ പഠിപ്പിച്ച പഴയ മേരി ടീച്ചറെ മുന്നിൽ കണ്ടു. ടീച്ചർ വടിയും കുത്തിപ്പിടിച്ച് പതുക്കെ നടക്കുകയാണ്.
“എബി... നീ തിരിച്ചുവന്നല്ലേ?” കണ്ണട താഴ്ത്തി വെച്ച് ടീച്ചർ എന്നെ നോക്കി.
“അതെ ടീച്ചർ. ഒന്ന് കാണണം എന്ന് കരുതിയിരിക്കുകയായിരുന്നു.”
“കണ്ടല്ലോ! പണ്ട് ക്ലാസ്സിലിരുന്ന് ഉറങ്ങുന്ന നിന്നെ തല്ലിയ വടി ഈ കയ്യിലുണ്ട്. ഇപ്പോൾ എന്റെ കാലിന് ആധാരമായി ഇത് മാത്രമേയുള്ളൂ.” ടീച്ചർ തന്റെ വടി ഉയർത്തി കാണിച്ചു.
“ഇപ്പോഴും ആ പഴയ തല്ലിന്റെ ചൂട് മാറിയിട്ടില്ല ടീച്ചർ,” ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
“നിനക്ക് മാറ്റമൊന്നുമില്ല. പണ്ടും ചിരിച്ചുകൊണ്ട് അടിയും മേടിച്ചിരിക്കും, ഇപ്പോഴും അങ്ങനെ തന്നെ. വലിയവീട്ടിലെ കുരുവിളയുടെ പേരക്കുട്ടി ഇനിയിപ്പോൾ പഴയ പത്തനംതിട്ട സ്റ്റൈലിൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ നിൽക്കരുത്. വേഗം നന്നാവാൻ നോക്ക്,” ടീച്ചർ ഗൗരവത്തിൽ പറഞ്ഞെങ്കിലും ആ
💬 Comments
View all comments