Chapter Title : Curious case edited version 1,2,3,4 [Willie Beamen]
നിങ്ങൾ ശരിക്കും ആരാടോ? പ്ലസ് ടു കഴിഞ്ഞു നാട് വിടുന്നു, പിന്നെ കേൾക്കുന്നു വലിയവീട്ടിൽ ഗ്രൂപ്പ് ഏറ്റെടുത്തുവെന്ന്. ഇപ്പോൾ തിരിച്ചു വന്നു കോളേജിൽ ചേരുന്നു, മുറിയും തുറന്നിട്ട് തുണ്ട് കാണുന്നു!” ഉണ്ണി അത്ഭുതത്തോടെ എന്നെ നോക്കി.
“എന്റെ കട്ടിലിന് ചുറ്റുമുള്ള ഷെൽഫിൽ പുസ്തകങ്ങൾ അടുക്കി വെച്ചിരിക്കുന്നത് കണ്ടോ? അതിലെല്ലാം പൊടിയാണ്. പലതും ഞാൻ വായിച്ചു തുടങ്ങിയിട്ടുണ്ട്, പക്ഷേ ഒരെണ്ണം പോലും പൂർത്തിയാക്കിയിട്ടില്ല. എബിയുടെ ജീവിതവും അത് പോലെയാണ് ഉണ്ണി. ആര് വൃത്തിയാക്കാൻ നോക്കിയാലും അതിൽ വീണ്ടും പൊടി പിടിച്ചുകൊണ്ടേയിരിക്കും.” അവനെ ഒന്ന് വട്ടം കറക്കാൻ വേണ്ടി പറഞ്ഞതാണ് ശരിക്കും പറഞ്ഞാൽ ഞാൻ ഒരു പുസ്തകം കയ്യിലെടുത്താൽ അത് തീർക്കാതെ എഴുന്നേൽക്കാറില്ല.
എന്റെ സംസാരം കേട്ട് അവൻ വായും പൊളിച്ചിരുന്നു. “ആദ്യമായാണ് ഉണ്ണി ഒരാൾ എന്റെ റൂമിലേക്ക് മുട്ടാതെ കയറി വരുന്നത്. എന്നെ അറിയാവുന്നവർ അനുവാദം ചോദിച്ചേ വരൂ. ബിക്കോസ്... ഐ ആം എ പ്രൈവറ്റ് പേഴ്സൺ.”
“സോറി... ശരിക്കും ഞാൻ ഒരു അധികപ്പറ്റാണോ ഈ റൂമിൽ?” ഉണ്ണി സെന്റിയായി.
ഞാൻ ആ ഉദ്ദേശത്തിലല്ല അത് പറഞ്ഞത്. ഉണ്ണിയെ എനിക്ക് ഇഷ്ടമാണ്, പക്ഷേ ഒരിക്കലും അവനെ എന്റെ ഒരു 'കമ്പനിക്കാരനാക്കാൻ' എനിക്ക് കഴിയില്ല. “നിന്നെയൊരു കൂട്ടുകാരനായല്ല, എന്റെ അനുജനായാണ് ഞാൻ കാണുന്നത്. ആ ബഹുമാനം നീ തിരിച്ചു കാണിക്കണം. എന്നെ അറിയുന്നവർക്ക് അറിയാം, മറ്റൊരു വ്യക്തിയുടെ സ്വകാര്യ ജീവിതത്തിലേക്ക് കടന്നുചെന്ന് അഭിപ്രായം പറയാൻ ഞാൻ നിൽക്കാറില്ലെന്ന്. പോയി കിടന്നോടാ...” മൗനമായിരുന്ന ഉണ്ണിയുടെ തോളിൽ തട്ടി ഞാൻ പറഞ്ഞു.
ഉണ്ണി ഒരു 'ഗുഡ് നൈറ്റ്' പറഞ്ഞ് ബെഡിലേക്ക് കിടന്നു. ഞാൻ
💬 Comments
View all comments