0%

Chapter Title : Curious case edited version 1,2,3,4 [Willie Beamen]

Author : kkstories Read All Parts 2.1K

ദിവ്യയുടെ ക്ലാസ്സിലേക്ക് നടന്നു, പിന്നാലെ ഞാനും. സണ്ണിയെ കണ്ടപ്പോൾ ഒട്ടുമിക്ക വിദ്യാർത്ഥികളും ചിരിക്കുന്നുണ്ട്. കൂടെയുള്ള എന്നെ 'ഇവൻ ആരാണെന്ന' മട്ടിൽ ചിലർ നോക്കുന്നുമുണ്ട്.

രണ്ടാം നിലയിലെ ആദ്യത്തെ ക്ലാസ്സിന്റെ മുന്നിൽ സണ്ണി നിന്നു. ഞാൻ പതിയെ ഡോറിനടുത്തേക്ക് ചെന്നു. ക്ലാസ്സിൽ നിറയെ പെൺകുട്ടികളാണ്. മൂന്നാമത്തെ നോട്ടത്തിൽ ഞാൻ അവളെ കണ്ടുപിടിച്ചു.

"ദിവ്യ..." അത്ര ഉച്ചത്തിലല്ലാതെ ഞാൻ വിളിച്ചു.

കാര്യമായി എന്തോ എഴുതിക്കൊണ്ടിരുന്ന ദിവ്യ മുഖമുയർത്തി എന്നെ നോക്കി. അടുത്ത നിമിഷം അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവക്കുന്നതും ബുക്ക് മടക്കി എന്റെ നേരെ ഒരു വരവുമാണ് കണ്ടത്. ഞാൻ തിരിഞ്ഞു നോക്കിയപ്പോഴാണ് സണ്ണി എന്നെ 'തേച്ച' കാര്യം മനസ്സിലായത്. അവന്റെ ബോഡി സ്പ്രേയുടെ മണം പോലും ആ പരിസരത്തില്ല.

"തനിക്ക് കിട്ടിയതൊന്നും പോരെ?" ദിവ്യ ദേഷ്യത്തിൽ അലറി.

ഇവളിത് ആരോടാണ്? ഞാൻ വീണ്ടും പുറകിലേക്ക് നോക്കി. എന്നോട് തന്നെയാണ്!

"ദിവ്യ... ഞാൻ എബിയാണ്," എന്റെ മുന്നിൽ കലിപ്പിച്ചു നിൽക്കുന്നവളോട് ഞാൻ പതുക്കെ പറഞ്ഞു.

"പണ്ട് കൂടെ പഠിച്ചതാണെന്ന് കരുതി എന്ത് തോന്നിവാസവും ചെയ്യാമെന്നാണോ?"

മൂന്ന് വർഷത്തിന് ശേഷം ആദ്യമായാണ് ഞാൻ അവളെ ഇത്രയും അടുത്തു കാണുന്നത്. ശരിക്കൊന്നു നോക്കാൻ പോലും സമയം തന്നില്ല, അതിന് മുൻപേ അവൾ തോന്നിവാസം തുടങ്ങി.

"മൊബൈലിലൂടെ നല്ല ഒലിപ്പിക്കലായിരുന്നല്ലോ... നേരിൽ ഇപ്പോൾ ഒന്നും മിണ്ടാനില്ലേ?" ക്ലാസ്സിനകത്തും പുറത്തും നിൽക്കുന്ന കുട്ടികൾ ഞങ്ങളെ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു.

"ദിവ്യ, നമുക്ക് മാറിനിന്ന് സംസാരിക്കാം," ഞാൻ കുറച്ച് പതുക്കെ പറഞ്ഞു നോക്കി. അപ്പോഴാണ് അവളും ചുറ്റുമുള്ള ആളുകളെ ശ്രദ്ധിച്ചത്. മുഖം അല്പം ശാന്തമായി. അവൾ മുന്നേ

💬 Comments

View all comments