0%

Chapter Title : Curious case edited version 5 [Willie Beamen]

Author : kkstories Read All Parts 792

വേഗത്തിൽ അവിടെനിന്നും പോയി.വർഷ ആകെ തകർന്നുപോയി. ട്രിസ പറഞ്ഞത് വിശ്വസിക്കണോ വേണ്ടയോ എന്ന് അവൾക്ക് അറിയില്ലായിരുന്നു. ട്രിസയുടെ അച്ഛൻ പഴയ ആ പോലീസ് ടീമിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു എന്ന കാര്യം വർഷയ്ക്ക് അറിയാമായിരുന്നു.

⏩⏩

അന്ന് രാത്രി എബിയുടെ ഫോണിലേക്ക് വർഷയുടെ മെസ്സേജ് വന്നു: "എബി... എനിക്ക് നിന്നോട് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്. നാളെ നമുക്ക് തീർച്ചയായും കാണണം."

എബി ആ മെസ്സേജ് വായിക്കുമ്പോൾ ഹാരിസ് സാറിന്റെ മുന്നിലായിരുന്നു.ഗ്രിഗറിയെക്കുറിച്ചുള്ള ഫയലുകൾ പരിശോധിക്കുകയായിരുന്നു അവർ രണ്ടുപേരും.ട്രിസയും വർഷയും തമ്മിൽ കണ്ടുമുട്ടിയതും അവർ സംസാരിച്ച കാര്യങ്ങളും എബിയുടെ ഈ വലിയ ദൗത്യത്തിൽ പുതിയൊരു വഴിത്തിരിവാകാൻ പോവുകയാണ്.

മല്ലിക പാവമാണ്.പക്ഷേ അവൾക്ക് അറിയാത്ത ചില കാര്യങ്ങളുണ്ട്.സണ്ണി വക്കീലിന്റെ വശത്തായതല്ല, മറിച്ച് വക്കീലിനെ അവൻ തന്റെ ലക്ഷ്യത്തിനായി ഉപയോഗിക്കുകയാണ്.
"ഗ്രിഗറിയെക്കുറിച്ചുള്ള വിവരങ്ങൾ എനിക്ക് കിട്ടി.അവൻ കൊല്ലത്ത് തന്നെയുണ്ട്.സണ്ണിയുമായി അവൻ രഹസ്യമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്," ഹാരിസ് സാർ ഒരു ഫോട്ടോ എബിക്ക് നേരെ നീട്ടി.

അതൊരു പഴയ ഗ്രൂപ്പ് ഫോട്ടോ ആയിരുന്നു. അതിൽ ഹാരിസ് സാറിനും മറ്റു ഉദ്യോഗസ്ഥർക്കുമൊപ്പം നിൽക്കുന്ന ഗ്രിഗറിയെ എബി തിരിച്ചറിഞ്ഞു.വില്ലന്മാരായ സന്ദീപിന്റെയും ഇഷാന്റെയും അച്ഛന്മാരും ആ ഫോട്ടോയിലുണ്ട്.

"ഇവരെയെല്ലാം ഇല്ലാതാക്കാൻ സണ്ണി ഇറങ്ങിത്തിരിച്ചിരിക്കുകയാണ് എബി.നിന്റെ ഐഡന്റിറ്റി അവൻ തിരിച്ചറിഞ്ഞാൽ കളി മാറും.ഒരു പെൺകുട്ടി നിന്നെ തിരയുന്നുണ്ടെന്ന് എനിക്ക് ഇൻഫർമേഷൻ കിട്ടി.വർഷയുടെ പഴയ കൂട്ടുകാരിയാണ് അവൾ," ഹാരിസ് സാർ പറഞ്ഞു.

എബി ആ ഫോട്ടോയിലേക്ക് നോക്കി. സണ്ണിയുടെ അച്ഛൻ കൊല്ലപ്പെട്ട ആ പഴയ കേസിൽ ഹാരിസ് സാറിനും പങ്കുണ്ടോ എന്നൊരു സംശയം എബിയുടെ ഉള്ളിൽ ഒരു നിമിഷം

💬 Comments

View all comments