Chapter Title : Curious case edited version 5 [Willie Beamen]
ട്രിസ പതുക്കെ തിരിഞ്ഞുനോക്കി. ഒരു കറുത്ത ചുരിദാറായിരുന്നു അവളുടെ വേഷം. കണ്ണുകൾക്ക് ചുറ്റും ഉറക്കമില്ലാത്ത രാത്രികളുടെ അടയാളങ്ങൾ. "ഒരു വർഷം കഴിഞ്ഞു വർഷേ... ഒരു കാര്യം അന്വേഷിച്ച് വന്നതാ."
"എന്ത് പറ്റി? നിന്നെ കണ്ടിട്ട് ആകെ ഒരു മാറ്റം പോലെ," വർഷ അവളുടെ കൈയിൽ പിടിച്ചു.
"വർഷേ... നീ ഇപ്പോഴും ആ എബ്രഹാമിന്റെ (എബി) കൂടെയാണോ നടക്കുന്നത്?" ട്രിസയുടെ ചോദ്യം കേട്ട് വർഷ ഒന്ന് ഞെട്ടി. എബിയുടെ പേര് ട്രിസ എങ്ങനെ അറിഞ്ഞു?
"എബി വിനിതയുടെ ബ്രദറല്ലേ... ഞങ്ങൾ തമ്മിൽ കാണാറുണ്ട്.എന്തേ അങ്ങനെ ചോദിക്കാൻ?" വർഷ ആകാംക്ഷയോടെ തിരക്കി.
ട്രിസ ഒരു നിമിഷം മടിച്ചുനിന്നു. പിന്നെ ചുറ്റും നോക്കിയ ശേഷം ശബ്ദം താഴ്ത്തി പറഞ്ഞു. "നീ അവനിൽ നിന്ന് അകന്നു നിൽക്കുന്നതാണ് നല്ലത്. വലിയവീട്ടിലെ ആ പഴയ കേസുമായി അവന് ബന്ധമുണ്ട്.അത് മാത്രമല്ല, ഇപ്പോൾ അവൻ നടക്കുന്നത് സണ്ണിയുടെ കൂടെയാണെന്ന് ഞാൻ അറിഞ്ഞു.സണ്ണിയെക്കുറിച്ച് നിനക്ക് ഒന്നും അറിയില്ല വർഷേ... അവനാണ് ഈ നഗരത്തിലെ ഏറ്റവും വലിയ അപകടകാരി."
വർഷയ്ക്ക് തന്റെ ചെവികളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. സണ്ണി എബിയുടെ ചങ്കല്ലേ? ട്രിസ എന്തിനാണ് ഇങ്ങനെയൊക്കെ പറയുന്നത്?
"നീ എന്തൊക്കെയാ ഈ പറയുന്നത് ട്രിസ? സണ്ണി, എബിയുടെ കൂട്ടുകാരനാണ്.അവർ തമ്മിൽ എന്ത് പ്രശ്നമാണ്?"
"ആ പ്രശ്നം തുടങ്ങുന്നത് വർഷങ്ങൾക്ക് മുൻപാണ്. എന്റെ അച്ഛൻ ആ പഴയ പോലീസ് കേസിൽ പെട്ടത് എങ്ങനെയാണെന്ന് എനിക്ക് ഇപ്പോഴാണ് മനസ്സിലായത്.എബി വിചാരിക്കുന്നത് പോലെ സണ്ണി ഒരു പാവമല്ല.അവൻ ഒരു വലിയ ചതിക്ക് കോപ്പുകൂട്ടുകയാണ്.നീ എബിയോട് പറയണം... അവൻ സൂക്ഷിക്കണമെന്ന്."
ട്രിസ തന്റെ വണ്ടിയിൽ കയറി
💬 Comments
View all comments