Chapter Title : Curious case edited version 5 [Willie Beamen]
കഴുത്തിന് കുത്തിപ്പിടിച്ചു.
ഇഷാൻ ശ്വാസം കിട്ടാതെ പിടഞ്ഞു.അവനെ ദൂരേക്ക് വലിച്ചെറിഞ്ഞ ശേഷം എബി സന്ദീപിന്റെ അടുത്തേക്ക് നടന്നു. തന്റെ ബൂട്സ് കൊണ്ട് അവന്റെ കൈയ്യിൽ അമർത്തി ചവിട്ടി.
"ശരണയെയും ബബിതയെയും കരുവാക്കി നീ കളിച്ചത് എന്റെ പിള്ളേരോടല്ല, എന്നോടാണ്. ഇനി മേലാൽ എന്റെ വഴിയിൽ നിന്നെ കണ്ടാൽ നിന്റെ അച്ഛൻ പോലും നിന്നെ തിരിച്ചറിയില്ല." എബി ശാന്തനായി പറഞ്ഞു.
നിലത്തു വീണുകിടക്കുന്ന പത്തുപേരെയും നോക്കാതെ എബി പതുക്കെ പുറത്തേക്ക് നടന്നു. പുറത്ത് ബൈക്കിൽ ചാരി നിന്നും.ദൂരെ നിന്ന് പോലീസ് ജീപ്പിന്റെ സൈറൺ കേട്ടു തുടങ്ങി.
അലക്സും ഷാഹിറും അങ്ങോട്ട് ഓടിവന്നു. "എബി ചേട്ടാ...അകത്തെല്ലാം ക്ലിയറാണോ?"
"ആ... ചെന്നു നോക്ക്.അവർക്ക് കുറച്ചു കാലത്തേക്ക് എഴുന്നേൽക്കാൻ പറ്റില്ല." എബി ബൈക്ക് സ്റ്റാർട്ട് ചെയ്തു.
ഫോൺ ബെൽ ചെയ്തു. സണ്ണിയാണ്.
"എബി... എവിടെയാടാ നീ? ഇവിടെ അപ്പൻ നിന്നെ തിരക്കുന്നുണ്ട്."
എബി പതുക്കെ ചിരിച്ചു. "ഞാൻ വരുന്നുണ്ട് സണ്ണീ... നിനക്ക് വേണ്ടിയുള്ള ഒരു സ്പെഷ്യൽ ഗിഫ്റ്റും എന്റെ കൈയിലുണ്ട്."
⏩⏩
വർഷ എബിയെ കോളേജിൽ കണ്ടതിനുശേഷം വിനിതയുടെ അടുത്തേക്ക് പോകാൻ ബസ് സ്റ്റോപ്പിലേക്ക് നടക്കുകയായിരുന്നു.മനസ്സിൽ മുഴുവൻ കുറച്ചു നാളുകളായി എബിയുടെ നിഗൂഢമായ പെരുമാറ്റമായിരുന്നു.അപ്പോഴാണ് റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഒരു പഴയ ജീപ്പിന് അരികിൽ നിൽക്കുന്ന ആളെ വർഷ ശ്രദ്ധിച്ചത്.
ട്രിസ!.
വർഷയുടെ പഴയ സ്കൂൾ സുഹൃത്താണ്. പക്ഷേ വർഷയെ കണ്ടപ്പോൾ ട്രിസയുടെ മുഖത്ത് പഴയ ആവേശം ഉണ്ടായിരുന്നില്ല. പകരം എന്തോ വലിയ ഭാരം ചുമക്കുന്ന ഒരാളുടെ ഗൗരവമായിരുന്നു.
"ട്രിസ! നീ എപ്പോഴാ കൊല്ലത്ത് വന്നത്?" വർഷ അത്ഭുതത്തോടെ അവളുടെ അടുത്തേക്ക് ഓടിച്ചെന്നു.
💬 Comments
View all comments