0%

Chapter Title : Curious case edited version 5 [Willie Beamen]

Author : kkstories Read All Parts 797

ആ പഴയ ക്ഷേത്രമൈതാനം ഉത്സവലഹരിയിലായിരുന്നു.ചെണ്ടമേളത്തിന്റെ മുഴക്കവും ആൾക്കൂട്ടത്തിന്റെ ആരവവും വാനോളം ഉയർന്നുനിന്ന ആ രാത്രിയിലാണ് ഇഷാനും സംഘവും തക്കം പാർത്തിരുന്നത്.

ഉണ്ണി തന്റെ പുതിയ കൂട്ടുകാരായ ഷാഹിറിനും അലക്സിനു ഒപ്പം ഉത്സവപറമ്പിലെ ആൾക്കൂട്ടത്തിനിടയിലൂടെ നടക്കുമ്പോഴാണ് ഇഷാൻ ഒരുകൂട്ടം ഗുണ്ടകളുമായി അവരെ വളഞ്ഞത്.സബ് രജിസ്ട്രാറുടെ വീടിനു മുന്നിൽ വെച്ച് കിട്ടിയ നാണക്കേടിന് പകരം വീട്ടാൻ ഇഷാൻ ഉറച്ചുതന്നെയായിരുന്നു.ആൾക്കൂട്ടത്തിന്റെ ബഹളത്തിനിടയിൽ ഉണ്ണിയെ വലിച്ചിഴച്ച് മൈതാനത്തിന്റെ ഇരുളടഞ്ഞ ഒരു മൂലയിലേക്ക് അവർ കൊണ്ടുപോയി.അവിടെവെച്ച് ഇഷാൻ ഉണ്ണിയെ ക്രൂരമായി മർദ്ദിച്ചു.

ഉണ്ണിയുടെ നിലവിളി ചെണ്ടമേളത്തിൽ മുങ്ങിപ്പോയി. മുഖം പൊത്തി നിലത്തിരുന്ന ഉണ്ണിയുടെ നെഞ്ചിന് നേരെ ഇഷാൻ തന്റെ ബൂട്ട് കൊണ്ട് ആഞ്ഞു ചവിട്ടി. "എബി വന്ന് നിന്നെ രക്ഷിക്കുമെന്ന് കരുതിയോടാ?" ഇഷാൻ പല്ലുഞെരിച്ചു ചിരിച്ചു.

പക്ഷേ ആ ചിരി അധികം നീണ്ടുനിന്നില്ല. ഇരുട്ടിൽ നിന്ന് ഒരു നിഴൽ പോലെ എബി അങ്ങോട്ട് നടന്നു വന്നു. അവന്റെ കണ്ണുകളിൽ ഉത്സവത്തിലെ തീവെട്ടികളേക്കാൾ വലിയൊരു തിളക്കമുണ്ടായിരുന്നു.

"കൈ വിടടാ അവനെ..." എബിയുടെ ശബ്ദം ശാന്തമായിരുന്നു, പക്ഷേ അതിൽ മരണത്തിന്റെ തണുപ്പുണ്ടായിരുന്നു.

"ഓ... വന്നല്ലോ വലിയവീട്ടിലെ സിംഹം!" ഇഷാൻ പരിഹാസത്തോടെ എബിയുടെ നേരെ തിരിഞ്ഞു. തന്റെ പത്തോളം വരുന്ന ഗുണ്ടകളോട് അവൻ ആംഗ്യം കാണിച്ചു. "ഇവന്റെ അഹങ്കാരം ഇന്ന് ഇവിടെ തീർക്കണം."

ആദ്യമെത്തിയ ഗുണ്ടയുടെ കൈ ഒരൊറ്റ തിരിപ്പിന് എബി ഒടിച്ചു. അടുത്ത നിമിഷം എബിയുടെ കൈകൾ ഇഷാന്റെ ഷർട്ടിൽ മുറുകി. തന്നെ തല്ലുന്നതിനേക്കാൾ എബിക്ക് സഹിക്കാൻ കഴിയാത്തത് തന്റെ ചങ്ങായിമാരുടെ ദേഹത്ത് ആരെങ്കിലും കൈവെക്കുന്നതാണ്.

"എന്റെ പിള്ളേരെ തൊടുമ്പോൾ നീ ഒന്നുമാത്രം ഓർത്തോ ഇഷാൻ... നീ

💬 Comments

View all comments