0%

Chapter Title : Curious case edited version 5 [Willie Beamen]

Author : kkstories Read All Parts 798

ഇത് ചെയ്യുന്നത് എബിയോടല്ല, വലിയവീട്ടിലെ രക്തത്തോടാണ്!"

എബി ഇഷാന്റെ മുഖം നോക്കി ഒരൊറ്റ ഇടി കൊടുത്തു. ഇഷാന്റെ മൂക്കിൽ നിന്നും ചോര ചീറ്റി. നിലത്തു വീണ ഇഷാനെ എബി വിട്ടില്ല. അവന്റെ കഴുത്തിന് കുത്തിപ്പിടിച്ചു പൊക്കി ഒരു മരത്തിന് അരികിലേക്ക് ചേർത്തു നിർത്തി.

"സബ് രജിസ്ട്രാറുടെ വീട്ടിൽ പോയി നീ കളിച്ചത് ആരുടെ ബലത്തിലാണെങ്കിൽ, ഞാൻ ഇവിടെ നിൽക്കുന്നത് എന്റെ മാത്രം ബലത്തിലാണ്. ഇനി മേലാൽ ഉണ്ണിയുടെ നിഴലിൽ പോലും നിന്നെ കണ്ടുപോയാൽ, നിന്റെ ഈ കൈ ഞാൻ തല്ലിയൊടിക്കും!"

എബി തന്റെ മുട്ടുകൊണ്ട് ഇഷാന്റെ വയറിന് ആഞ്ഞു ചവിട്ടി. ഇഷാൻ ശ്വാസം കിട്ടാതെ നിലത്ത് പിടഞ്ഞു. ചുറ്റും നിന്ന ഗുണ്ടകൾ എബിയുടെ ആ രൂപം കണ്ട് അനങ്ങാൻ പോലുമുള്ള ധൈര്യമില്ലാതെ നിന്നുപോയി. പത്തനംതിട്ടയിലെ ആ പഴയ തറവാട് കാലത്ത് താൻ നേരിട്ട ഗുണ്ടകളേക്കാൾ എത്രയോ നിസ്സാരന്മാരാണ് ഇവരെന്ന് എബിക്ക് അറിയാമായിരുന്നു.

അലക്സും ഷാഹിറും ഓടിവന്ന് ഉണ്ണിയെ എഴുന്നേൽപ്പിച്ചു. ഉണ്ണിയുടെ ചുണ്ട് പൊട്ടി ചോര വരുന്നുണ്ടായിരുന്നു. എബി തന്റെ തൂവാലയെടുത്ത് ഉണ്ണിയുടെ മുഖം തുടച്ചു.

"വാടാ...നമുക്ക് പോകാം."

അവർ നടന്നു നീങ്ങുമ്പോൾ മൈതാനത്തിന്റെ മറുവശത്ത് നിന്ന് ഒരാൾ ഇതെല്ലാം കാണുന്നുണ്ടായിരുന്നു.അവൻ കൈയിലിരുന്ന സിഗരറ്റ് നിലത്തിട്ട് കാലുകൊണ്ട് അമർത്തി കെടുത്തി. എബിയുടെ പോലീസ് വീര്യം അവനും ഓരോ ദിവസവും തലവേദനയാകുകയായിരുന്നു.

പെട്ടെന്ന് എബിയുടെ ഫോണിലേക്ക് വർഷയുടെ കോൾ വന്നു. "എബി... നീ ഉത്സവപ്പറമ്പിലുണ്ടോ? അവിടെ വലിയൊരു അടി നടന്നുവെന്ന് കേട്ടു. നീ ഒക്കെയാണോ?"

വർഷയുടെ ശബ്ദത്തിലെ ആവലാതി കേട്ടപ്പോൾ എബി തന്റെ ദേഷ്യം പതുക്കെ അമർത്തി. "ഞാൻ ഓക്കെയാണ്

💬 Comments

View all comments