0%

Chapter Title : Curious case edited version 5 [Willie Beamen]

Author : kkstories Read All Parts 798

വർഷേ... ചെറിയൊരു പ്രശ്നം ഉണ്ടായെന്നേയുള്ളൂ.നീ പേടിക്കണ്ട."

വർഷയോട് സംസാരിച്ചു ഫോൺ വെച്ചപ്പോൾ എബിക്ക് മറ്റൊരു മെസ്സേജ് കൂടി വന്നു. അത് ട്രിസയുടെ വകയായിരുന്നു: "ഇഷാനെ തല്ലിയത് നന്നായി എബി.പക്ഷേ സണ്ണി ഇപ്പോൾ മാത്യു വക്കീലിന്റെ അടുക്കലാണ്. അവർ നിന്നെ പൂട്ടാൻ സബ് രജിസ്ട്രാറെ തന്നെ കരുവാക്കാൻ പോകുന്നു."

കൊല്ലം നഗരത്തിന്റെ തിരക്കുകളിൽ നിന്ന് മാറി, കടലിനോട് ചേർന്നുള്ള മാത്യു വക്കീലിന്റെ ആഡംബര വില്ലയിൽ അന്ന് രാത്രി ഒരു പ്രത്യേക ഡിന്നർ ഒരുക്കിയിരുന്നു. വക്കീലിന്റെ ഭാര്യ അൻസി എല്ലാം വളരെ കൃത്യമായി ക്രമീകരിച്ചിട്ടുണ്ട്.വലിയവീട്ടിലെ ഓരോ നീക്കങ്ങളിലും അൻസിക്ക് കൃത്യമായ ധാരണയുണ്ട്; പലപ്പോഴും വക്കീലിന്റെ ബുദ്ധിയേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നത് അൻസിയുടെ തന്ത്രങ്ങളാണ്.

ഡൈനിംഗ് ടേബിളിൽ വിലകൂടിയ വൈനും വിഭവങ്ങളും നിരന്നു.സണ്ണി അല്പം ഗൗരവത്തോടെയാണ് വന്നിരിക്കുന്നത്. ഉത്സവപ്പറമ്പിൽ വെച്ച് എബി ഇഷാനെ തല്ലിയ വിവരം സണ്ണിയെ വല്ലാതെ അസ്വസ്ഥനാക്കിയിട്ടുണ്ട്.

"എന്താ സണ്ണീ... ഒരുമാതിരി തൂക്കിക്കൊല്ലാൻ കൊണ്ടുപോകുന്ന പ്രതിയെപ്പോലെ ഇരിക്കുന്നത്? ഒന്ന് റിലാക്സ് ചെയ്യ്," മാത്യു വക്കീൽ വൈൻ ഗ്ലാസ്സ് ചുണ്ടോടടുപ്പിച്ചു കൊണ്ട് പറഞ്ഞു.

"എബി കൈവിട്ടു പോകുകയാണ് വക്കീലേ... ഇഷാനെ അവൻ ഉത്സവപ്പറമ്പിലിട്ട് പെരുമാറി. അത് വെറുമൊരു അടിയല്ല, അവൻ എന്തോ വലിയ പ്ലാനിലാണ്. കാവ്യ മിസ്സുമായും മല്ലികയുമായും അവൻ അടുക്കാൻ നോക്കുന്നുണ്ട്," സണ്ണി തന്റെ ദേഷ്യം മറച്ചുവെച്ചില്ല.

അൻസി പതുക്കെ സണ്ണിയുടെ പ്ലേറ്റിലേക്ക് ചിക്കൻ റോസ്റ്റ് വിളമ്പി. അവൾ ഒന്ന് പുഞ്ചിരിച്ചു—ആ ചിരിയിൽ എന്തോ ഒരു അപകടം ഒളിഞ്ഞിരിപ്പുണ്ട്.

"സണ്ണീ...എബിയെ തല്ലി തോൽപ്പിക്കാൻ നോക്കുന്നത് മണ്ടത്തരമാണ്.അവൻ വലിയവീട്ടിലെ ചോരയാണ്, പത്തനംതിട്ടയിലെ ആ പഴയ തറവാട് ചരിത്രം മറക്കണ്ട. അവനെ പൂട്ടണമെങ്കിൽ

💬 Comments

View all comments