Chapter Title : Curious case edited version 5 [Willie Beamen]
ശരീരം കൊണ്ടല്ല, നിയമം കൊണ്ട് കളിക്കണം," അൻസി ശാന്തമായി പറഞ്ഞു.
"അൻസി പറയുന്നത് ശരിയാണ് സണ്ണീ," വക്കീൽ ഇടപെട്ടു. "സബ് രജിസ്ട്രാർ രാമകൃഷ്ണൻ ഇപ്പോൾ നമ്മുടെ കൈപ്പിടിയിലാണ്. ഇഷാൻ അയാളെ വിരട്ടിയത് നന്നായി.ഇനി രാമകൃഷ്ണൻ വഴി എബിയുടെ അച്ഛൻ ഹാരിസിനെതിരെ നമുക്ക് ചില രേഖകൾ ഉണ്ടാക്കാം.ഹാരിസ് പണ്ട് ഒതുക്കിത്തീർത്ത ആ പഴയ ലോക്കപ്പ് മരണം...അത് വീണ്ടും പൊക്കിയെടുത്താൽ എബിയുടെ കളി അവിടെ തീരും."
സണ്ണി അൻസിയെ നോക്കി.അവളാണ് ഈ ഐഡിയയുടെ പിന്നിലെന്ന് സണ്ണിക്ക് മനസ്സിലായി. "പക്ഷേ ട്രിസ... അവൾ കൊല്ലത്തുണ്ട്. അവൾ എബിയെ എന്നു കാണുന്നുണ്ട്."
അൻസിയുടെ മുഖത്തെ ചിരി ഒന്ന് കൂടി കടുത്തു. "ട്രിസയെക്കുറിച്ച് സണ്ണി പേടിക്കണ്ട. അവൾ എന്റെ പഴയ സ്റ്റുഡന്റ് അല്ലേ...അവളെ എങ്ങനെയൊക്കെ കൈകാര്യം ചെയ്യണമെന്ന് എനിക്കറിയാം.എബി ഇപ്പോൾ വിശ്വസിക്കുന്നത് വർഷയെയാണ്.ആ വർഷയെ തന്നെ നമുക്ക് എബിക്ക് എതിരെ ഉപയോഗിക്കാം."
സണ്ണി പതുക്കെ തന്റെ ഗ്ലാസ്സിലെ വൈൻ കുടിച്ചു തീർത്തു. "എബിക്ക് എന്നെ സംശയമില്ലെന്നാണ് ഞാൻ കരുതുന്നത്.പക്ഷേ അവന്റെ കൂടെയുള്ള ആ പുതിയ പിള്ളേർ..ഞാൻ തന്നെ കൊണ്ടു കൊടുത്താതാ ഷാഹിറും അലക്സ്,അവർ വല്ലാത്ത ബുദ്ധിയുള്ളവരാ."
"ബുദ്ധിയുള്ളവരെ പൂട്ടാൻ അതിനേക്കാൾ വലിയ ബുദ്ധി വേണം," അൻസി പറഞ്ഞു. "നാളത്തെ കോളേജ് ഡേയിൽ വെച്ച് നമുക്ക് ആദ്യത്തെ വെടി പൊട്ടിക്കാം. സബ് രജിസ്ട്രാറുടെ മകളെ ഉപയോഗിച്ച് ഉണ്ണിയെ കുടുക്കാം. ഉണ്ണി വീണാൽ എബി താനേ പുറത്തു വരും."
ഡിന്നർ കഴിഞ്ഞ് സണ്ണി പുറത്തിറങ്ങുമ്പോൾ അൻസി വക്കീലിനോട് പതുക്കെ പറഞ്ഞു, "സണ്ണിയെ അമിതമായി വിശ്വസിക്കരുത് മാത്യു... അവൻ ആരെയും ചതിക്കാൻ മടിക്കില്ല. എബി വീണുകഴിഞ്ഞാൽ അടുത്ത ഇര
💬 Comments
View all comments