Chapter Title : Curious case edited version 5 [Willie Beamen]
അങ്ങനെയൊരു വികാരമില്ല.അവൾ ഒരു ഡോക്ടറാണ്, താൻ ഈ വലിയവീട്ടിലെ പ്രശ്നങ്ങളിൽ പെട്ടു കിടക്കുന്നവനും..
⏩⏩
പിറ്റേന്ന് വൈകുന്നേരം എബി തന്റെ ബൈക്കുമായി വർഷയെ കാണാൻ ഇറങ്ങി. കൊല്ലം ബീച്ചിന് അടുത്തുള്ള ആ പഴയ കഫേയിൽ വർഷ നേരത്തെ തന്നെ എത്തിയിരുന്നു. കടൽക്കാറ്റിൽ അവളുടെ മുടിയിഴകൾ പാറിപ്പറക്കുന്നുണ്ട്. ഒരു ഡോക്ടറുടെ ഗൗരവമൊന്നുമില്ലാതെ അവൾ എബിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു.
“കുറേ നേരമായോ വന്നിട്ട്?”.എബി അവളുടെ അരികിൽ ഇരുന്നു.
“ഇല്ല... ഞാനും എത്തിയതേയുള്ളൂ. എബിക്ക് ഇത്ര തിരക്കാണെന്ന് എനിക്കറിയില്ലായിരുന്നു,”.വർഷയുടെ സ്വരത്തിൽ ഒരു പരിഭവമുണ്ടായിരുന്നു.
“തിരക്കൊന്നുമില്ല വർഷേ... ചില കുടുംബ പ്രശ്നങ്ങൾ,”.എബി പതുക്കെ പറഞ്ഞു.
“എനിക്കറിയാം എബി... നിന്റെ ആ വലിയവീട്ടിലെ കാര്യങ്ങൾ.വിനിതയും എമിലിയും ഒക്കെ പറയുന്നുണ്ട്. നീ എന്തിനാ ഇങ്ങനെയൊക്കെ നടക്കുന്നത്?” വർഷയുടെ കണ്ണുകളിൽ എബിയോടുള്ള ആ പ്രണയം വ്യക്തമായിരുന്നു.അവൾക്ക് അവനെ മാറ്റിയെടുക്കണം എന്നുണ്ട്.
എബി വർഷയുടെ കണ്ണുകളിലേക്ക് നോക്കി. “എന്റെ വഴി ഇതല്ല വർഷേ... എനിക്ക് തീർക്കാൻ ചില കണക്കുകളുണ്ട്.അതിനിടയിൽ നിന്നെപ്പോലെയുള്ള ഒരു ഡോക്ടർക്ക് വരാൻ കഴിയില്ല.”
വർഷയുടെ മുഖം ഒന്ന് വാടി.എബി തന്നെ സ്നേഹിക്കുന്നില്ലെന്ന് അവൾക്ക് അറിയാം,എങ്കിലും ആ വാക്കുകൾ അവളെ വേദനിപ്പിച്ചു.എങ്കിലും അവൾ ഒരു കവർ എബിക്ക് നേരെ നീട്ടി.
എബി ആ കവർ വാങ്ങി.അവളുടെ ഉള്ളിലെ ആ സ്നേഹം കൊണ്ടാണെന്ന് എബിക്ക് അറിയാമായിരുന്നു.പക്ഷേ അവൻ ആ സ്നേഹത്തിന് മറുപടി നൽകാൻ തയ്യാറായിരുന്നില്ല.
“വിനിതയുടെ ഫ്രണ്ട് എന്ന് പറഞ്ഞാൽ എന്റെയും ഫ്രണ്ട് അല്ലേ,” എബി ഒരു സാധാരണക്കാരനെപ്പോലെ സംസാരിച്ചു.
“നീ എന്തിനാ എബി ഈ പ്രായത്തിൽ വീണ്ടും പഠിക്കാൻ പോകുന്നത്? നിനക്ക് വലിയവീട്ടിലെ ബിസിനസ്സ് നോക്കി
💬 Comments
View all comments