Chapter Title : Curious case edited version 5 [Willie Beamen]
സന്ദീപ് ചിരിച്ചു കൊണ്ട് ചോദിച്ചു.
"പിന്നല്ലാതെ... ഉണ്ണി ഇപ്പോൾ എന്റെ കൈവെള്ളയിലാണ് ചേട്ടാ. എബി പറയുന്ന ഓരോ കാര്യവും അവൻ എന്നോട് പറയുന്നുണ്ട്. ഇന്ന് രാത്രി നമ്മൾ കൊടുക്കുന്ന ആ വ്യാജ ലൊക്കേഷനിലേക്ക് അവൻ എബിയെയും കൊണ്ട് വരും," ശരണ തന്റെ ഫോൺ മേശപ്പുറത്ത് വെച്ച് പുച്ഛത്തോടെ പറഞ്ഞു.
ബബിതയും ഒട്ടും പുറകിലല്ലായിരുന്നു. "ടിറ്റോ പാവമാണ് ചേട്ടാ... എബി ഒരു ബിസിനസ് മാൻ ആണോ ക്രിമിനലാണോ എന്ന് അവർക്ക് സംശയമുണ്ടോ എന്ന് ഞാൻ ചോദിച്ചു.പക്ഷേ അവന് ഇപ്പോഴും അതൊന്നും അറിയില്ലെന്നാണ് തോന്നുന്നത്."
സന്ദീപിന്റെ മുഖത്ത് ഒരു ക്രൂരമായ ചിരി വിരിഞ്ഞു. "എബി...നിന്റെ ചാണക്യതന്ത്രം നിന്റെ കൂട്ടുകാർ വഴി തന്നെ ഞാൻ തകർക്കും. ഈ പ്രണയക്കെണിയിൽ നീയും നിന്റെ പിള്ളേരും വീഴും."
⏩⏩
കോളേജ് ഗ്രൗണ്ടിലെ തണലിൽ എബിയും ഉണ്ണിയും ടിറ്റോയും ഇരിക്കുമ്പോഴാണ് ഷാഹിറും അലക്സ് അങ്ങോട്ട് വരുന്നത്. ഇവർ ഇപ്പോൾ എബിയുടെ നിഴൽ പോലെ കൂടെയുണ്ട്.
"എബി ചേട്ടാ... ഷാഹിർ പുതിയൊരു കാര്യം കണ്ടുപിടിച്ചിട്ടുണ്ട്," ടിറ്റോ പറഞ്ഞു.
ഷാഹിർ തന്റെ മൊബൈൽ എബിക്ക് നേരെ തിരിച്ചു വെച്ചു. "ചേട്ടാ... ശരണയുടെയും ബബിതയുടെയും ഫേസ്ബുക്ക് മെസ്സേജുകൾ ഞാൻ ഒന്ന് 'ചെക്ക്' ചെയ്തു. സംഗതി ഉണ്ണിയും ടിറ്റോയും വിചാരിക്കുന്ന പോലെയല്ല. അവർ രണ്ടുപേരും സന്ദീപും ഇഷാനും ഉണ്ടാക്കിയ ഒരു കോൺഫറൻസ് ഗ്രൂപ്പിൽ മെമ്പർമാരാണ്. ഉണ്ണിയോട് എന്ത് സംസാരിക്കണം എന്ന് സന്ദീപ് അവിടെ നിർദ്ദേശം കൊടുക്കുന്നുണ്ട്."
ഷാഹിറിന്റെ ഈ വെളിപ്പെടുത്തൽ കേട്ട് ഉണ്ണിയുടെ മുഖം വാടി.താൻ പ്രണയിക്കുന്നത് ഒരു ചാരയെയാണെന്ന് അവൻ അപ്പോഴാണ് ഉറപ്പിച്ചത്.
"സാരമില്ലടാ ഉണ്ണീ..." എബി അവന്റെ തോളിൽ
💬 Comments
View all comments