Chapter Title : Curious case edited version 5 [Willie Beamen]
തട്ടി. "അവർ കളി തുടങ്ങിയ സ്ഥിതിക്ക് നമുക്കും ഒന്ന് കളിക്കാം. അവർക്ക് നമ്മളെക്കുറിച്ച് തെറ്റായ വിവരങ്ങൾ നീ കൊടുത്തു തുടങ്ങിക്കോ. നമ്മൾ ഇപ്പോൾ എവിടെ പോകുന്നു, എന്ത് ചെയ്യുന്നു എന്നൊക്കെ നീ ശരണയോട് പറ... പക്ഷേ അത് നമ്മൾ ചെയ്യാത്ത കാര്യങ്ങളായിരിക്കണം.".
അലക്സ് ഇടയിൽ കയറി പറഞ്ഞു. "എബി ചേട്ടാ... സണ്ണിയും വക്കീലും ഇന്ന് രാത്രി നീണ്ടകര ഭാഗത്ത് ഒരു മീറ്റിംഗിന് പോകുന്നുണ്ടെന്ന് അറിഞ്ഞു. എന്റെ ചില പിള്ളേർ അവിടെയുണ്ട്. എന്തെങ്കിലും അനക്കമുണ്ടായാൽ അവർ വിളിക്കും."
എബി പതുക്കെ എഴുന്നേറ്റു.പുതിയ ടീം സെറ്റായിക്കഴിഞ്ഞു.തന്റെ കൂടെയുള്ളവർ വെറും തല്ലുകാരിയല്ല, മറിച്ച് തലച്ചോറുള്ളവരാണെന്ന് എബിക്ക് ഉറപ്പായി..
ഒരു അടിപിടിയുടെ പേരിൽ പ്രതികാരം ചെയ്യാൻ തുടങ്ങിയാ പ്ലാൻ എബി അതിന്റെ ഇടയിൽ ഡബിൾ ഗെയിം കളിച്ചു തുടങ്ങി..
⏩⏩
അന്ന് വൈകുന്നേരം കൊല്ലം റെയിൽവേ സ്റ്റേഷന് അടുത്തുള്ള കടയിൽ ചായ കുടിക്കുമ്പോഴാണ് മീര അങ്ങോട്ട് വരുന്നത്.അവൾ ഇഷാന്റെ കോളേജ് ഗ്യാങ്ങിലുള്ള കുട്ടിയാണ്.
"എബി... സൂക്ഷിക്കണം. സന്ദീപും ഇഷാനും ഇന്ന് രാത്രി നിങ്ങളെ ട്രാപ്പ് ചെയ്യാൻ പ്ലാൻ ചെയ്തിട്ടുണ്ട്. ശരണ വഴി നിങ്ങളെ ഒരു ഗോഡൗണിലേക്ക് എത്തിക്കാനാണ് അവരുടെ നീക്കം." മീര പതുക്കെ പറഞ്ഞു വേഗം നടന്നുപോയി.
എബി വർഷയെ വിളിച്ചു. "വർഷ... ഇന്ന് വൈകുന്നേരം കാണാൻ പറ്റില്ല. എനിക്ക് ചെറിയൊരു പണിയുണ്ട്."
വർഷയ്ക്ക് കാര്യം മനസ്സിലായില്ലെങ്കിലും അവൾ സമ്മതിച്ചു. എബിക്ക് അറിയാമായിരുന്നു, ഇന്ന് രാത്രി കൊല്ലത്തെ ആ ഗോഡൗണിൽ വെച്ച് ചില കണക്കുകൾ തീർക്കാനുണ്ടെന്ന്.മാത്യു വക്കിൽ ഒരുക്കിയ കെണിയിലേക്ക് എബി നടന്നു കയറുന്നത് അവർക്ക് വേണ്ടി കാത്തുവെച്ച വലിയൊരു സർപ്രൈസുമായാണ്.
ആ
💬 Comments
View all comments