Chapter Title : Curious case edited version 6 [Willie Beamen]
മെഡിക്കൽ കോളേജിലെ വരാന്തയിൽ ലൂക്മാൻ ചേട്ടന്റെ തോളിലെ മുറിവ് വർഷ തുന്നിക്കെട്ടുമ്പോൾ പുറത്ത് എബി നിൽക്കുന്നുണ്ടായിരുന്നു. അവന്റെ വെള്ള ഷർട്ടിലെ രക്തക്കറ ഉണങ്ങിത്തുടങ്ങിയിട്ടില്ല. ലൂക്മാൻ ചേട്ടൻ വേദന കടിച്ചുപിടിച്ച് എബിയെ നോക്കി ഒന്ന് കണ്ണടച്ചു കാണിച്ചു. ആ കണ്ണുകളിൽ ഭയമായിരുന്നില്ല, പകരം "നീ പോയി തീർക്ക്" എന്നൊരു മൗനാനുവാദമായിരുന്നു.
രാത്രി പത്തുമണി.കൊല്ലം തോടിനോട് ചേർന്നുള്ള ആ പഴയ മില്ലിന് പിന്നിലെ ഒളിത്താവളത്തിൽ ഇഷാന്റെയും സന്ദീപിന്റെയും ഗുണ്ടകൾ ലൂക്മാൻ ചേട്ടനെ വെട്ടിയ ആഘോഷത്തിലായിരുന്നു. വക്കീലിന്റെ കയ്യിൽ നിന്ന് കിട്ടിയ പണവും മദ്യവും അവരുടെ ലഹരി കൂട്ടി.
"ലൂക്മാനെ ഒന്ന് തൊട്ടപ്പോഴേക്കും വലിയവീട്ടിലെ ആ പിള്ളേരുടെ കാറ്റ് പോയി. ഇനി ആ എബിയുടെ ഊഴമാണ്," ലൂക്മാനെ വെട്ടിയ മെയിൻ ഗുണ്ട പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു.
പെട്ടെന്നാണ് മില്ലിന്റെ ഇരുമ്പ് ഷട്ടർ വലിയൊരു ശബ്ദത്തോടെ തുറക്കപ്പെട്ടത്. എല്ലാവരും ഞെട്ടിത്തിരിഞ്ഞു നോക്കി. കവാടത്തിൽ എബി നിൽക്കുന്നു. അവന്റെ കൈയിൽ വർക്ക്ഷോപ്പിലെ ആ വലിയ ഇരുമ്പ് പൈപ്പുണ്ട്. എബിയുടെ പിന്നിൽ നിഴലുകൾ പോലെ അലക്സ് ഷാഹിറും പുതിയ ടീമിലെ പത്തുപേരുമുണ്ട്.
"ആരാടാ ഇന്ന് ലൂക്മാൻ ചേട്ടന്റെ കൈയ്യിൽ വെട്ടിയത്?" എബിയുടെ ശബ്ദം മുഴങ്ങി.
ആരും മറുപടി പറഞ്ഞില്ല. പക്ഷേ ആ ലഹരിയിൽ അവർ എബിയുടെ നേരെ പാഞ്ഞു. പക്ഷേ ഇത്തവണ എബി വെറുമൊരു കോളേജ് സ്റ്റുഡന്റായിരുന്നില്ല. തന്റെ അപ്പൂപ്പനെ ചതിയിൽപ്പെടുത്തിയവരോടും, തന്റെ വിശ്വസ്തനെ ആക്രമിച്ചവരോടും തീർക്കാനുള്ള പക അവന്റെ ഓരോ ചലനത്തിലും ഉണ്ടായിരുന്നു.
എബി പൈപ്പ് വായുവിൽ ചുഴറ്റി. ആദ്യമെത്തിയവന്റെ തോളെല്ല് തകരുന്ന ശബ്ദം ആ മില്ലിനുള്ളിൽ പ്രതിധ്വനിച്ചു. അടുത്ത നിമിഷം അവൻ ലൂക്മാനെ
💬 Comments
View all comments